KozhikodeLatest NewsKeralaNattuvarthaNews

കു​പ്ര​സി​ദ്ധഗു​ണ്ട ടി​ങ്കു​വി​നെ പി​ടി​കൂ​ടാ​നുള്ള ശ്ര​മത്തി​നി​ടെ പൊലീസിനെ ആക്രമിച്ച സംഭവം : ഒരാൾ കൂടി അറസ്റ്റിൽ

പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ 26 പേ​രാ​ണ് പ്ര​തി​പട്ടികയിലുള്ളത്

മാ​വൂ​ർ: കു​പ്ര​സി​ദ്ധ ഗു​ണ്ട ടി​ങ്കു​വി​നെ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി പിടിയിൽ. നാ​യ​ര്‍കു​ഴി ഏ​രി​മ​ല മ​ണ്ണാ​റ​ത്ത് കു​ഴി​യി​ല്‍ പ്ര​ഭാ​ക​ര​നാ​ണ് (56) പൊലീസ് പിടിയിലായത്.

ക​ഴി​ഞ്ഞ ദി​വ​സം പ​ര​ത​പ്പൊ​യി​ല്‍ നാ​യ​ര്‍കു​ഴി പാ​ലി​യി​ല്‍ വീ​ട്ടി​ല്‍ പി. ​രാ​ജേ​ഷ് (33), നാ​യ​ര്‍കു​ഴി പ​ടി​ഞ്ഞാ​റെ തൊ​ടു​ക​യി​ല്‍ പി. ​ജ​യേ​ഷ് (39), നാ​യ​ര്‍കു​ഴി പ​ര​ത​പ്പൊ​യി​ല്‍ വീ​ട്ടി​ല്‍ പി. ​അ​ജ​യ് (26) എ​ന്നി​വ​രെ പൊലീസ് പി​ടി​കൂ​ടി​യി​രു​ന്നു. പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ 26 പേ​രാ​ണ് പ്ര​തി​പട്ടികയിലുള്ളത്. 14 പേ​രെയാണ് ഇതുവരെ തി​രി​ച്ച​റി​ഞ്ഞത്.

മോഷണ പി​ടി​ച്ചു​പ​റി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടി​ങ്കു​വി​നെ പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വ്യാ​ഴാ​ഴ്ച കെ​ട്ടാ​ങ്ങ​ലി​ന​ടു​ത്ത് ഏ​രി​മ​ല​യി​ലു​ള്ള വി​വാ​ഹ വീ​ട്ടി​ല്‍ എ​ത്തു​ന്ന വി​വ​രം പൊ​ലീ​സ് അ​റി​ഞ്ഞ​ത്. ഇ​വി​ടെ വെ​ച്ച് പി​ടി​കൂ​ടു​ന്ന​തി​നി​ടെ പൊ​ലീ​സു​കാ​രെ ഒ​രു സം​ഘ​മാ​ളു​ക​ള്‍ ചേ​ര്‍ന്ന് മ​ര്‍ദി​ക്കുകയായിരുന്നു.

Read Also : ഇന്ന് പ്രാതലിന് കൊഞ്ചപ്പം തയ്യാറാക്കിയാലോ?

ആ​ക്ര​മ​ണ​ത്തി​ൽ ആ​റു പൊ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ മാ​വൂ​ര്‍ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ വി.​ആ​ർ. രേ​ഷ്മ​യാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. മാ​വൂ​ർ സി.​ഐ കെ. ​വി​നോ​ദ​നും മാ​വൂ​ർ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ വി.​ആ​ർ. രേ​ഷ്മ​യും ചേ​ർ​ന്നാണ് പ്ര​ഭാ​ക​ര​നെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button