കിടങ്ങൂര്‍: എക്സൈസ് ഉദ്യോഗസ്ഥന് ചമഞ്ഞു പണം തട്ടിയ കേസില്‍ ഒരാൾ അറസ്റ്റിൽ. പത്തനംതിട്ട റാന്നി ആനപ്പാറമല ഭാഗത്ത് കേസരി ഭവന് ടി.എസ്. രമേഷ് കുമാറി(62)നെയാണ് അറസ്റ്റ് ചെയ്തത്. കിടങ്ങൂര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
എക്സൈസ് ഉദ്യോഗസ്ഥന് എന്ന വ്യാജേനെ ഇയാള്‍ ചേര്‍പ്പുങ്കല്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ഫാര്‍മസി സ്ഥാപനത്തില്‍ നിന്നും ഓഫീസേഴ്സ് ടൈം മാഗസിന് എന്ന പ്രസിദ്ധീകരണത്തിന്റെ ആവശ്യത്തിലേക്കെന്നു പറഞ്ഞു 2500 രൂപ തട്ടിയെടുത്ത് വ്യാജ രസീത് നല്‍കുകയായിരുന്നു.
Read Also : സുരേഷ് ഗോപിയെ ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി: കൂടിക്കാഴ്ചയ്ക്ക് അതീവപ്രാധാന്യം
കൂടാതെ, ഇയാള്‍ കഴിഞ്ഞ മാസം വീണ്ടും ഇതേ ഫാര്‍മസിയില്‍ എത്തി 1000 രൂപ കൂടി വാങ്ങി വ്യാജ രസീത് നല്കി. വിവരം എക്സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയും ഇവര്‍ ജില്ലാ പൊലീസ് ചീഫിനു പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന്, കിടങ്ങൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ തെരച്ചിലിനൊടുവില്‍ ആണ് ഇയാൾ പിടിയിലായത്.
എസ്എച്ച്ഒ ടി.എസ്. റെനീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരേ പുനലൂര്‍, ചിറ്റാര്‍ സ്റ്റേഷനുകളില്‍ സമാനമായ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
Post Your Comments