വിഴിഞ്ഞം: വിദേശത്തേ് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് പൊലീസ് പിടിയിൽ. നെല്ലിമൂട് കഴിവൂർ വേങ്ങനിന്ന വടക്കരിക് ഹൗസിൽ ശിവപ്രസാദ്(38) ആണ് അറസ്റ്റിലായത്. വിഴിഞ്ഞം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ആസ്ട്രേലിയ, ജർമനി എന്നിവിടങ്ങളിലേക്ക് വിസ നൽകാമെന്നറിയിച്ച ശിവപ്രസാദ് അടിമലത്തുറ സ്വദേശികളായ ജാക്സൺ, ജെയ്സൺ, സിൽവസ്റ്റർ, പൊഴിയൂർ സ്വദേശി ബ്രിജോയ് എന്നിവരിൽ നിന്നായി പതിമൂന്നരലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. പണം നൽകിയവർക്ക് വിസ കിട്ടാതെ വന്നതോടെ വിഴിഞ്ഞം പൊലീസിൽ പരാതി നൽകുകയായിരുന്നു. വിഴിഞ്ഞം സി.ഐ പ്രജീഷ് ശശി, എസ്.ഐമാരായ വിനോദ്, പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also : കോണ്‍ഗ്രസില്‍ ചേര്‍ന്നത് കാശ് വാങ്ങി? 8 കോടിയുടെ അനധികൃത ഇടപാടിൽ തെലങ്കാനയിലെ നേതാവിന്റെ വീട്ടിൽ ഇഡി റെയ്ഡ്
പ്രതിക്കെതിരെ കൂടുതൽപേർ പരാതിയുമായി വന്നതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments