KannurNattuvarthaLatest NewsKeralaNews

യു.​കെ വി​സ വാ​ഗ്ദാ​നം ചെ​യ്ത് ബ​ന്ധു​ക്ക​ളി​ൽ​ നി​ന്ന് ലക്ഷങ്ങൾ തട്ടി: പ്രതി പിടിയിൽ

ഉ​പ്പി​ന​ങ്ങാ​ടി കു​പ്പ​ട്ടി​യി​ലു​ള്ള മ​ജ്ജേ വീ​ട്ടി​ൽ മി​നി​മോ​ൾ മാ​ത്യു​(58)വാ​ണ് പി​ടി​യി​ലാ​യ​ത്

ഇ​രി​ട്ടി: യു.​കെ വി​സ വാ​ഗ്ദാ​നം ചെ​യ്ത് ബ​ന്ധു​ക്ക​ളി​ൽ​നി​ന്ന് പ​ണം ത​ട്ടി​യ ക​ർ​ണാ​ട​ക സ്വ​ദേ​ശി​നി പി​ടി​യി​ൽ. ഉ​പ്പി​ന​ങ്ങാ​ടി കു​പ്പ​ട്ടി​യി​ലു​ള്ള മ​ജ്ജേ വീ​ട്ടി​ൽ മി​നി​മോ​ൾ മാ​ത്യു​(58)വാ​ണ് പി​ടി​യി​ലാ​യ​ത്.

ആ​റ​ളം, ഉ​ളി​ക്ക​ൽ സ്റ്റേ​ഷ​നി​ൽ ഇ​വ​ർ​ക്കെ​തി​രെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി പ്ര​കാ​രം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മി​നി​മോ​ൾ പി​ടി​യി​ലാ​യ​ത്. പൊ​ലീ​സ് എ​ത്തി​യ​വി​വ​രം അ​റി​ഞ്ഞ കൂ​ട്ടു​പ്ര​തി​യാ​യ മ​ക​ൾ ശ്വേ​ത ഒ​ളി​വി​ൽ പോ​യി​രി​ക്കു​ക​യാ​ണ്. കൂ​ട്ടു​പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യും ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു.

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ​ത്ത​ന്നെ ആ​റ​ളം, ഉ​ളി​ക്ക​ൽ, ശ്രീ​ക​ണ്ഠ​പു​രം സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​വ​ർ​ക്കെ​തി​രെ 40 ല​ക്ഷ​ത്തോ​ളം രൂ​പ ക​ബ​ളി​പ്പി​ച്ച​താ​യാ​ണ് ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യ​ത്. സ​മാ​ന​മാ​യ ത​ട്ടി​പ്പി​ൽ കോ​ട്ട​യ​ത്തും തൃ​ശൂ​രും ഇ​വ​രു​ടെ പേ​രി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. മം​ഗ​ളൂ​രു ഭാ​ഗ​ത്ത് ഇ​വ​ർ​ക്കെ​തി​രെ നാ​ല് ത​ട്ടി​പ്പ് കേ​സു​ക​ളാ​ണു​ള്ള​ത്.

Read Also : സംസ്ഥാനത്ത് ഇനി മുതല്‍ എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടും : വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി

ക​ർ​ണാ​ട​ക​യി​ലെ വീ​ട്ടി​ൽ ​നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് താ​മ​സം മാ​റി​യ ഇ​വ​ർ സ​മാ​ന രീ​തി​യി​ലു​ള്ള ത​ട്ടി​പ്പാ​ണ് ഇ​വി​ടെ​യും ആ​സൂ​ത്ര​ണം ചെ​യ്ത​ത്. ര​ണ്ടു​ല​ക്ഷം രൂ​പ​യോ​ളം ശ​മ്പ​ളം വാ​ങ്ങി​ത്ത​രാ​മെ​ന്ന് പ്ര​ലോ​ഭി​പ്പി​ച്ച് ബാ​ങ്ക് വ​ഴി പ​ല​പ്പോ​ഴാ​യി പ​ണം കൈ​പ്പ​റ്റി​യ ഇ​വ​ർ വി​സ ന​ൽ​കാ​തെ വ​ന്ന​തോ​ടെ ബ​ന്ധു​ക്ക​ൾ ക​ർ​ണാ​ട​ക​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും അ​വി​ടെ​നി​ന്നും വീ​ടു​മാ​റി പോ​യി​രു​ന്നു. പി​ന്നീ​ടാ​ണ് ഇ​വ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

തൃ​ശൂ​ർ കു​ണ്ട​ൻ​ചേ​രി​യി​ലെ വാ​ട​ക വീ​ട്ടി​ൽ ​നി​ന്നാ​ണ് ഇ​വ​രെ ഉ​ളി​ക്ക​ൽ ഇ​ൻ​സ്​​പെ​ക്ട​ർ സു​ധീ​ർ ക​ല്ല​നും സം​ഘ​വും ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ളി​ക്ക​ൽ എ​സ്.​ഐ സ​തീ​ശ​ൻ, ആ​റ​ളം ഇ​സ്​​പെ​ക്ട​ർ പ്രേ​മ​രാ​ജ​ൻ, സി.​പി.​ഒ സു​മ​തി എ​ന്നി​വ​രും അം​ഗ​ങ്ങ​ളാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button