PathanamthittaKeralaNattuvarthaLatest NewsNews

ശബരിമലയിലേക്കുള്ള തീര്‍ത്ഥാടനത്തിന് ഇന്ന് നിരോധനം, ജില്ലയില്‍ കനത്ത മഴ തുടരുന്നു

പത്തനംതിട്ട: കനത്ത മഴ തുടരുന്നതിനാൽ ശബരിമലയിലേക്കുള്ള തീര്‍ത്ഥാടനത്തിന് ഇന്ന് നിരോധനം. പമ്പ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതാണ്‌ നിരോധനത്തിന് കാരണം. ജലനിരപ്പ് കുറയുന്നതിന്റെ അടിസ്ഥാനമാക്കി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത എല്ലാ ഭക്തര്‍ക്കും പിന്നീട് ദര്‍ശനത്തിന് വഴി ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

Also Read:ദത്ത് വിവാദം: കുഞ്ഞിനെ കൊണ്ടുവരാൻ സംഘം ആന്ധ്രയിലേക്ക്? നിർണായക നടപടിയിലേക്ക് നീങ്ങി കോടതി

നിരോധനത്തെക്കുറിച്ച് അറിയാതെ ശബരിമലയിലേക്ക് ഇതിനോടകം യാത്ര തിരിച്ചവര്‍ അതാത് സ്ഥലങ്ങളില്‍ തുടരണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ പമ്പ ഡാമിലെ ജലനിരപ്പ് 983. 95 മീറ്റര്‍ ആണ്. 986.33 മീറ്ററാണ് ഡാമിലെ പരമാവധി സംഭരണ ശേഷി. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ പമ്പ നദിയുടെ തീരത്തുള്ളവര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, പെട്ടെന്നുള്ള ഉത്തരവിൽ മറ്റു പലയിടങ്ങളിലും താൽക്കാലികമായി തങ്ങേണ്ട അവസ്ഥയിലാണ് ഭക്തർ. ആറു മണിക്കൂറിനുള്ളില്‍ ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവലില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ആവശ്യമെങ്കില്‍ അധിക ജലം സ്പില്‍വേയിലൂടെ ഒഴുക്കിക്കളയുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button