പേരക്കുട്ടികളെ മികച്ച രീതിയില്‍ പരിപാലിക്കാന്‍ കഠിനാധ്വാനം ചെയ്യുന്നവർ മുത്തശ്ശിമാരെന്ന് പഠനം. കുട്ടികള്‍ക്ക് പലപ്പോഴും അവരുടെ മാതാപിതാക്കളേക്കാള്‍ ഇഷ്ടം മുത്തച്ഛന്‍മാരോടും മുത്തശ്ശിമാരോടും ആയിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. മുത്തശ്ശിമാരും കുട്ടികളും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഒരു പഠനം. പ്രൊസീഡിംഗ്‌സ് ഓഫ് ദി റോയല്‍ സൊസൈറ്റി ബിയില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ചൊവ്വാഴ്ചയാണ് പഠനം പ്രസിദ്ധീകരിച്ചത്.
Also Read:മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക്കിലെ ദുരൂഹത തേടി അന്വേഷണ സംഘം
നമ്മുടെ ചുറ്റുപാടിൽ ഇത് സർവ്വ സാധാരണമാണ്. ഫങ്ഷണല്‍ മാഗ്‌നറ്റിക് റെസൊണന്‍സ് ഇമേജിംഗ് ഉപയോഗിച്ച് തെക്കന്‍ യുഎസിലെ ജോര്‍ജിയയിലെ എമോറി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ 50 മുത്തശ്ശിമാരുടെ മസ്തിഷ്‌കം സ്‌കാന്‍ ചെയ്തു. മൂന്ന് വയസ്സിനും 12 വയസ്സിനും ഇടയില്‍ പ്രായമുള്ള അവരുടെ കൊച്ചുമക്കളുടെ ചിത്രങ്ങള്‍ അവര്‍ക്ക് കാണിച്ചു കൊടുത്തു. അജ്ഞാതനായ ഒരു കുട്ടിയുടെയും അവരുടെ പേരക്കുട്ടിയുടെ അതേ ലിംഗത്തിലുള്ള രക്ഷിതാവിന്റെയുംഅജ്ഞാതരായ മുതിര്‍ന്നവരുടെയും ചിത്രങ്ങളും അവരെ കാണിച്ചു.
പേരക്കുട്ടിയുടെ ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ പേരക്കുട്ടിക്ക് എന്താണോ തോന്നുന്നത് അതേ വികാരം ഈ മുത്തശ്ശികള്‍ക്കും അനുഭവപ്പെടുന്നു. അതിനാല്‍ കുട്ടി സന്തോഷം പ്രകടിപ്പിക്കുമ്ബോള്‍, അവര്‍ക്കും ആ സന്തോഷം അനുഭവപ്പെടുന്നു. കുട്ടികള്‍ വിഷമം പ്രകടിപ്പിക്കുമ്പോള്‍, അവര്‍ക്കും അത് അനുഭവപ്പെടുന്നു, ആന്ത്രോപോളജിസ്റ്റും ന്യൂറോസയന്റിസ്റ്റുമായ ജെയിംസ് റില്ലിങ് പറയുന്നു.
Post Your Comments