പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാര്‍. കേസില്‍ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. കരിമ്പുഴ പടിഞ്ഞാറേതില്‍ ഫസീല, ഭര്‍ത്താവ് ബഷീര്‍ എന്നിവര്‍ കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയത്. 2016 ജൂണ്‍ 23നായിരുന്നു 71 കാരി തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ടത്. എട്ടു വര്‍ഷത്തെ വിചാരണയ്കു ശേഷമാണ് വിധിയെത്തുന്നത്. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടിക വകുപ്പ് പ്രത്യേക കോടതി ജഡ്ജി ജോമോന്‍ ജോണ്‍ ആണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്.
2016 ജൂണ്‍ 23നായിരുന്നു 71 കാരി തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ടത്. പ്രതികള്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് നോമ്പ് തുറക്കാനായി നബീസയെ വിളിച്ചു വരുത്തി നോമ്പ് കഞ്ഞിയില്‍ വിഷം ചേര്‍ത്താണ് കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം ചാക്കില്‍കെട്ടി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തോടൊപ്പം ലഭിച്ച കുറിപ്പ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളേക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്.
Post Your Comments