Latest NewsKeralaNews

തൃശൂരില്‍ വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ പേരമകന്‍ അഖ്മല്‍ മയക്കുമരുന്നിന് അടിമ

പണത്തിനായി ഉപ്പൂപ്പയുമായി സ്ഥിരം വഴക്ക്

തൃശൂര്‍: തൃശൂരില്‍ വൃദ്ധ ദമ്പതികളെ വെട്ടിക്കൊന്ന ചെറുമകന്‍ അഖ്മല്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. മയക്കുമരുന്ന് വാങ്ങാനുള്ള പണത്തിനായി ഉപ്പൂപ്പയോടും ഉമ്മൂമയോടും പ്രതി സ്ഥിരം വഴക്ക് ഉണ്ടാക്കാറുണ്ടെന്ന് വാര്‍ഡ് മെമ്പര്‍ ഖാലിദ് ഉള്‍പ്പടെയുള്ള നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി. അത്തരമൊരു വഴക്കായിരിക്കും കുറ്റകൃത്യത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വടക്കേക്കാട് വൈലത്തൂരില്‍ ഇന്നലെ രാത്രിയായിരുന്നു ദാരുണമായ സംഭവം ഉണ്ടായത്. പനങ്ങാവില്‍ അബ്ദുല്ല (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ കൊച്ചുമകന്‍ അഖ്മല്‍ (27) ആണ് പിടിയിലായത്.

Read Also: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം: നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, ജാഗ്രത പാലിക്കാൻ നിർദ്ദേശം

ഉപ്പൂപ്പയ്ക്കും ഉമ്മൂമയ്ക്കും ഒപ്പമായിരുന്നു അഖ്മലിന്റെ താമസം. അഖ്മലിന്റെ അമ്മ വേറെ വിവാഹം കഴിച്ച് പോയിരുന്നു. ഇന്ന് രാവിലെ ഭക്ഷണവുമായെത്തിയ ബന്ധുവാണ് കൊലപാതക വിവരം ആദ്യമറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button