ThrissurNattuvarthaLatest NewsKeralaNews

കുടുംബ വഴക്ക്: മകനെയും കുടുംബത്തെയും തീകൊളുത്തിയ പിതാവും മരിച്ചു

തൃശൂര്‍: ചിറക്കേക്കോട് മകനെയും ചെറുമകനെയും തീ കൊളുത്തി കൊലപ്പെടുത്തിയ പിതാവ് മരിച്ചു. മകന്റെ കുടുംബത്തെ പെട്രോളൊഴിച്ച്‌ തീകൊളുത്തിയ ശേഷം ജോണ്‍സൻ (67) വിഷം കഴിച്ചിരുന്നു. തുടര്‍ന്ന്, തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Read Also : ശക്തമായ മഴയും മണ്ണിടിച്ചിലും: മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം

കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം നടന്നത്. ജോണ്‍സണും ഭാര്യയും മകനും കുടുംബവുമാണ് വീട്ടിലുണ്ടായിരുന്നത്. അര്‍ദ്ധരാത്രി ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട ശേഷം പ്രതി ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച്‌ കത്തിക്കുകയായിരുന്നു. തുടർന്ന്, ഇയാള്‍ പുറത്തേക്ക് പോയി. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ അയല്‍ക്കാരാണ് മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന്, ജോണ്‍സണെ അന്വേഷിച്ച്‌ ചെന്നപ്പോഴാണ് വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയത്.

ജോണ്‍സണ്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. മകനായ ജോജി ലോറി ഡ്രൈവറാണ്. കുടുംബ വഴക്കിനെത്തുടര്‍ന്നാണ് പിതാവ് മകനെയും കുടുംബത്തെയും തീകൊളുത്തിയത്. മകന്റെ ഭാര്യ ലിജി ഇപ്പോഴും ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button