കായംകുളം: വീട്ടിൽ അതിക്രമിച്ച് കയറി നടത്തിയ ആക്രമണത്തിൽ ഗൃഹനാഥനും ചെറുമകനും പരിക്കേറ്റു. കായംകുളം പത്തിയൂർ പടിഞ്ഞാറ് കരീലകുളങ്ങര സീനാസ് മൻസിൽ ബാബുവിനും കുടുംബത്തിനും നേരെയാണ് ആക്രമണം നടന്നത്.
ബാബുവിനും ചെറുമകൻ മുഹമ്മദ് യാസീനുമാണ് (14) പരിക്കേറ്റത്. മുഹമ്മദ് യാസീന്റെ കൈക്ക് പൊട്ടലേറ്റിട്ടുണ്ട്. ബാബുവിന്റെ മാതാവ് ഹലീമക്കുഞ്ഞ് (90), ഭാര്യ സീനത്ത് എന്നിവർക്കും മര്‍ദ്ദനമേറ്റു.
കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് സംഭവം. സംഘടിച്ചെത്തിയവർ ബാബുവിന്റെ വീടിന്റെ ജനൽ ചില്ലകൾ അടിച്ചുതകർത്തു. ബഹളം കേട്ട് ഇറങ്ങിവന്ന ബാബുവിനെ മർദ്ദിച്ചു. തുടർന്ന്, യാസിനെയും മറ്റുള്ളവരെയും സംഘം മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ കരീലകുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments