MalappuramLatest NewsKeralaNattuvarthaNews

അനധികൃത എഴുത്ത് ലോട്ടറി നടത്തൽ : രണ്ടുപേർ പിടിയിൽ

മൂ​ഴി​പ്പാ​ടം സ്വ​ദേ​ശി​ക​ളാ​യ ഷി​നു (38), ശ്രീ​ജി​ത്ത്‌ (26) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റിലായത്

അ​രീ​ക്കോ​ട്: അ​രീ​ക്കോ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മൂ​ഴി​പ്പാ​ടം കേ​ന്ദ്രീ​ക​രി​ച്ച് അ​ന​ധി​കൃ​ത എ​ഴു​ത്ത് ലോ​ട്ട​റി ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ പിടിയിൽ. മൂ​ഴി​പ്പാ​ടം സ്വ​ദേ​ശി​ക​ളാ​യ ഷി​നു (38), ശ്രീ​ജി​ത്ത്‌ (26) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റിലായത്.

പൊലീസിന് ലഭിച്ച ര​ഹ​സ്യ​വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ടു​പേ​രും പിടിയിലായത്. മൂ​ഴി​പ്പാ​ട​ത്തെ വീ​ടി​ന്​ സ​മീ​പ​ത്തു വെ​ച്ച് വാ​ട്സ്​​ആ​പ്പി​ൽ എ​ഴു​ത്ത് ലോ​ട്ട​റി​ക്കു​ള്ള അ​ക്ക​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നി​ട​യി​ൽ ആണ് ഇവർ പിടിയിലായത്.

Read Also : പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത മ​ക​ളെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടി​യ യുവതിയും കാമുകനും റിമാൻഡിൽ

അ​രീ​ക്കോ​ട് എ​സ്.​എ​ച്ച്.​ഒ ലൈ​ജു​മോ​​ൻ, എ​സ്.​ഐ അ​ബ്​​ദു​ൽ അ​സീ​സ്, മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അന്വേഷണ സം​ഘം ആണ് പ്രതികളെ പി​ടി​കൂടിയത്. എ​ഴു​ത്ത് ലോ​ട്ട​റി ആ​ക്ട് പ്ര​കാ​രം കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത് പ്ര​തി​ക​ളെ മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button