വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. വൈക്കം ഉദയനാപുരം ഇടപ്പറമ്പിൽ ശാന്തനു (23), ഇയാളുടെ സഹോദരൻ വിഷ്ണു (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വൈക്കം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : നവകേരള സദസ്സ് വേദിയ്ക്കടുത്തുള്ള ഇറച്ചിക്കടകള്‍ മൂടിയിടണം: കായംകുളത്ത് വിചിത്ര നിർദ്ദേശം
കഴിഞ്ഞ ദിവസം ഇവർ സംഘം ചേർന്ന് സമീപവാസിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവിന്റെ വീടിനു മുൻവശം റോഡിൽ ഇവർ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ യുവാവ് ചോദ്യം ചെയ്തതിലെ വിരോധത്തിൽ ഇവർ യുവാവിനെ അസഭ്യം പറയുകയും മർദിക്കുകയും കരിങ്കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പൊലീസ് നടത്തിയ തെരച്ചിലിൽ ഇരുവരെയും പിടികൂടുകയായിരുന്നു.
വൈക്കം സ്റ്റേഷൻ എസ്എച്ച്ഒ രാജേന്ദ്രൻ നായർ, എസ്ഐ മാരായ സുരേഷ്, വിജയപ്രസാദ്, സിജി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments