KozhikodeNattuvarthaLatest NewsKeralaNews

തങ്ങൾക്ക് കിട്ടിയിട്ടുള്ള വിവരം അനുസരിച്ച്‌ മോഡലുകളുടേത് അസാധാരണ മരണം, കൂടുതൽ വെളിപ്പെടുത്തൽ പിന്നീട്: വിഡി സതീശൻ

കോഴിക്കോട്: കൊച്ചിയിൽ മോഡലുകളുൾ അപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഹോട്ടലിൽ തലേദിവസം ചില പ്രശ്‌നങ്ങൾ ഉണ്ടായതായാണു തങ്ങൾക്ക് വിവരം ലഭിച്ചതെന്നും കിട്ടിയിട്ടുള്ള വിവരം അനുസരിച്ച്‌ അതൊരു സാധാരണ മരണമല്ലെന്നും സതീശൻ പറഞ്ഞു. ഇതുസംബന്ധിച്ച് പിന്നീട് കൂടുതൽ വെളിപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോൾ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും സംഭവത്തിലെ ഇതു പുറത്തുകൊണ്ടുവരണമെന്നും സതീശൻ ആവശ്യപ്പെട്ടു. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണം. ഹോട്ടലിൽ തലേദിവസം നടന്ന സംഭവങ്ങൾ ഉൾപ്പെടെ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടലിൽ ആരെല്ലാമാണ് ഉണ്ടായിരുന്നത് എന്നും മോഡലുകൾക്ക് പിറകേ പോയ വാഹനങ്ങൾ ആരുടേതാണ് എന്ന് കണ്ടെത്തണമെന്നും സതീശൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button