Latest NewsNewsIndia

യമുനയിലെ ജലനിരപ്പ് താഴുന്നു, സാധാരണ നിലയിലേക്ക് മാറാനൊരുങ്ങി ഡൽഹി

അഞ്ച് ദിവസത്തിനുശേഷമാണ് യമുനാ നദിയിലെ ജലനിരപ്പ് നേരിയ തോതിൽ താഴുന്നത്

ദിവസങ്ങൾ നീണ്ട പ്രളയത്തിനൊടുവിൽ സാധാരണ നിലയിലേക്ക് മാറാൻ ഒരുങ്ങി ഡൽഹി. ഡൽഹിയിലെ പ്രളയ സാഹചര്യത്തിന് നേരിയ ആശ്വാസമെന്ന നിലയിൽ യമുനാ നദിയിലെ ജലനിരപ്പ് താഴാൻ തുടങ്ങിയിട്ടുണ്ട്. നിലവിൽ, 205.5 മീറ്ററാണ് യമുനയിലെ ജലനിരപ്പ്. കേന്ദ്ര ജല കമ്മീഷന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, വരും മണിക്കൂറുകളിൽ യമുനാ നദിയിലെ ജലനിരപ്പ് 5 സെന്റീമീറ്റർ മുതൽ 15 സെന്റീമീറ്റർ വരെ താഴാൻ സാധ്യതയുണ്ട്. ഇതോടെ, ജലനിരപ്പ് അപകട നിലയ്ക്ക് താഴെ എത്തുന്നതാണ്.

അഞ്ച് ദിവസത്തിനുശേഷമാണ് യമുനാ നദിയിലെ ജലനിരപ്പ് നേരിയ തോതിൽ താഴുന്നത്. വെള്ളത്തിന്റെ അളവ് കുറയുന്നതിനാൽ, ഡൽഹിയിലെ പ്രധാന റോഡുകളിലെ വെള്ളക്കെട്ടിനും പരിഹാരമാകുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിൽ റോഡുകളിലെ വെള്ളക്കെട്ട് പമ്പ് ഉപയോഗിച്ച് നീക്കം ചെയ്യുന്ന പ്രവൃത്തികൾ ആരംഭിച്ചിരുന്നു. ദിവസങ്ങളോളം തുടർന്ന മഴ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടക്കം കനത്ത നാശനഷ്ടമാണ് വിതച്ചത്. മഴ നേരിയ തോതിൽ ശമിച്ചെങ്കിലും, ജനങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുകയാണ്. ഡൽഹിയിലെ 5 സോണുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.

Also Read: പോക്‌സോ കേസിലെ പ്രതിയെ രക്ഷപ്പെടുത്തി പകരം മറ്റൊരാളെ കുടുക്കി; ജോര്‍ജ്ജ് എം തോമസിനെതിരെ ഉയര്‍ന്നത് ഗുരുതര ആരോപണങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button