ErnakulamKeralaNattuvarthaLatest NewsNews

നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ ടോണി ചമ്മിണി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കീഴടങ്ങാനെത്തി

വീണ്ടും കോടതിയെ സമീപിച്ചാലും ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണ് എന്നത് പരിഗണിച്ച് പ്രതികളോട് കീഴടങ്ങാൻ പാ‍ർട്ടി നിർദേശിച്ചിക്കുകയായിരുന്നു

കൊച്ചി: ദേശീയപാത ഉപരോധിച്ച് കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ പ്രതികളായ കോൺഗ്രസ് നേതാക്കൾ കീഴടങ്ങാനെത്തി. കൊച്ചി മുൻമേയർ ടോണി ചമ്മിണി ഉൾപ്പടെയുള്ളവർ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്ന മരട് പൊലീസ് സ്റ്റേഷനിലാണ് ഹാജരാകുക. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചാണ് പ്രതികൾ കീഴടങ്ങുന്നത്.

വാഹനം തകർത്ത കേസിൽ കൂടുതൽ പ്രതികൾ ഉള്ളതിനാൽ നേരത്തേ അറസ്റ്റിലായ പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു. വീണ്ടും കോടതിയെ സമീപിച്ചാലും ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണ് എന്നത് പരിഗണിച്ച് പ്രതികളോട് കീഴടങ്ങാൻ പാ‍ർട്ടി നിർദേശിച്ചിക്കുകയായിരുന്നു.

മുല്ലപ്പെരിയാറിലെ മരം മുറി: സിപിഎമ്മിന്റെ അറിവോടെ, മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ്

ജോജുവുമായുള്ള ഒത്തുതീർപ്പു ചർച്ച നടന്നേക്കുമെന്ന പ്രതീക്ഷയിൽ നേരത്തേ പ്രതികളോടു കീഴടങ്ങാൻ കോൺഗ്രസ് നേതൃത്വം നിർദേശിച്ചിരുന്നു. എന്നാൽ തനിക്കെതിരായി കോൺഗ്രസ് നേതാക്കൾ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പിൻവലിക്കാതെ ഒത്തുതീർപ്പു ചർച്ചയില്ലെന്ന് ജോജു നിലപാടെടുത്തതോടെ കീഴടങ്ങാനുള്ള നിർദേശം നേതൃത്വം പിൻവലിക്കുകയായിരുന്നു.

ഇതിനിടെ പ്രതികളെ അറസ്റ്റു ചെയ്യുന്നതിനു പോലീസിനുള്ള സമ്മർദവും ശക്തമായിരുന്നു. പ്രതികളുടെ വീടുകളിലും പരിസരങ്ങളിലും പൊലീസ് പരിശോധന നടത്തിയതോടെ പലരും അറസ്റ്റ് മുൻകൂട്ടികണ്ട് ജില്ല വിട്ടു. എല്ലാവരോടും തിരികെ വന്നു കീഴടങ്ങാനാണ് കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button