തിരുവനന്തപുരം: തന്റെ വിവാഹം ഇരുപത്തിമൂന്ന് വയസ്സുകാരിയുടെ പക്വതയില്ലാത്ത തീരുമാനമായിരുന്നുവെന്ന് ആൻ അഗസ്റ്റിൻ. ദാമ്പത്യജീവിതത്തിന്റെ ഒരു ഭാഗമാണോ മെച്ചൂരിറ്റി എന്ന് ചോദിച്ചാല്‍ അതെ അതിന് ഒരു പങ്കുണ്ടെന്ന് തന്നെ പറയേണ്ടിവരുമെന്നും, ഒരുപാട് ദുഃഖങ്ങൾ അനുഭവിക്കേണ്ടി വന്നെന്നും ആന്‍ അഗസ്റ്റിൻ പറഞ്ഞു.
Also Read:വിദേശത്തിരുന്ന് ഇന്ത്യാ വിരുദ്ധ പ്രവർത്തനം നടത്തുന്ന ഖാലിസ്ഥാൻവാദികൾക്കായി എൻഐഎ സംഘം കാനഡയിൽ
പ്രസിദ്ധ ഛായാഗ്രാഹകനായ ജോമോന്‍ ടി. ജോണിനെയായിരുന്നു ആന്‍ അഗസ്റ്റിന്‍ വിവാഹം കഴിച്ചത്. ആന്‍ അഗസ്റ്റിനും ജോമോന്‍ ടി ജോണും വിവാഹിതരായത് മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു. വളരെയധികം ദുഃഖത്തിലൂടെയാണ് കഴിഞ്ഞ കാലങ്ങളിൽ താരം കടന്ന് പോയത്. പിതാവിന്റെ മരണവും വിവാഹ മോചനവുമൊക്കെ താരത്തെ ദുഖത്തിലാക്കിയിരുന്നു. അച്ഛന്‍ ജീവിതത്തില്‍ പല പ്രതിസന്ധികളും ഉണ്ടായപ്പോള്‍ കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു.
ഇപ്പോൾ അഭിനയ രംഗത്തേക്ക് തിരിച്ചു വരാനൊരുങ്ങുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നായിക. എൽസമ്മ എന്ന ആൺകുട്ടിയിലൂടെ സിനിമയിൽ തന്റെതായ ഒരു ഇടമുണ്ടാക്കിയെടുത്ത നായിക വിവാഹത്തോടെ അഭിനയം അവസാനിപ്പിച്ചിരുന്നു. ഫീച്ചര്‍ഫിലിം നിര്‍മ്മാണരംഗത്തേക്ക് ആന്‍ അഗസ്റ്റിന്‍റെ ചുവടുവെപ്പ് നടത്തുന്നത് പരസ്യചിത്ര നിര്‍മ്മാതാക്കളായ മിറാമര്‍ ഫിലിംസുമായി ചേര്‍ന്നായിരിക്കും. ഈ ചിത്രത്തിലൂടെ താരം സിനിമയിലേക്ക് മടങ്ങിവരുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Post Your Comments