IdukkiKeralaNattuvarthaLatest NewsNews

മുല്ലപ്പെരിയാറിന്റെ ഏഴ് ഷട്ടറുകൾ അടച്ച് തമിഴ്നാട്, ഇപ്പോൾ തുറന്നിരിക്കുന്നത് ഏക ഷട്ടർ

ഇടുക്കി: ജലനിരപ്പ് കുറഞ്ഞതോടെ മുല്ലപ്പെരിയാറിന്റെ ഏഴ് ഷട്ടറുകൾ അടച്ച് തമിഴ്നാട്. നിലവിൽ തുറന്നിരിക്കുന്ന ഏക ഷട്ടര്‍ 60 സെ. മീറ്ററില്‍ നിന്ന്‌ 20 സെ. മീറ്ററാക്കി താഴ്‌ത്തിയിട്ടുമുണ്ട്‌. നീരൊഴുക്കില്‍ കുറവ്‌ വന്നതോടെയാണ്‌ പുറത്തേക്ക്‌ ഒഴുക്കുന്ന വെള്ളത്തിന്റെ അളവ്‌ കുറച്ചത്‌. 176 ഘനയടി വെള്ളമാണ്‌ ഇപ്പോള്‍ ഇടുക്കി അണക്കെട്ടിലേക്ക്‌ ഒഴുക്കുന്നത്‌.

Also Read:സ്വപ്ന ഇന്നിറങ്ങും: മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം, വിവാദങ്ങളിലെ പ്രതികരണം കാത്ത് കേരളം

സെക്കന്റില്‍ 2305 ഘനയടി വീതം ജലം ഇപ്പോഴും തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. നിലവില്‍ 138.5 അടിയാണ്‌ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്‌.

അതേസമയം, ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാന്‍ നടപടിയെടുക്കുമെന്ന് തമിഴ്നാട് ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. കോടതി നിര്‍ദ്ദേശിച്ച ബേബി ഡാം ബലപ്പെടുത്തല്‍ പൂര്‍ത്തിയായ ശേഷം, ജലനിരപ്പ് 152 അടിയാക്കാന്‍ നടപടിയെടുക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുഗനാണ് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button