വയനാട്ടിൽ ഉരുൾപൊട്ടലും, മണ്ണിടിച്ചിലും ഉണ്ടാവുകയും, മറ്റു ജില്ലകളിൽ തുടർച്ചയായ മഴയത്ത് നിരവധി പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നതിന് പിന്നാലെ മുല്ല പെരിയാർ ഡാമിനെക്കുറിച്ച് ആശങ്ക ഉയർത്തുന്നവരോട് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.
read also: ആര് ഭക്ഷണം നല്‍കും? എവിടെ ഉറങ്ങും? എങ്ങനെ ടോയ്‌ലറ്റില്‍ പോകും?: മുരളി തുമ്മാരുകുടി
കുറിപ്പ്
All Eyes on Mulla Periyar Dam..
വയനാട്ടിൽ ഉരുൾപൊട്ടലും, മണ്ണിടിച്ചിലും ഉണ്ടാവുകയും, മറ്റു ജില്ലകളിൽ തുടർച്ചയായ മഴയത്ത് നിരവധി പ്രശ്നങ്ങൾ ഉണ്ടാവുകയും കോഴിക്കോട് വിലങ്ങാട് ഭാഗത്ത് തുടർച്ചയായി ഉരുൾ പൊട്ടൽ ഉണ്ടാവുകയും ചെയ്യുമ്പോൾ എല്ലാ കണ്ണുകളും മുല്ല പെരിയാർ ഡാമിലേക്ക് പോകുന്നു.
1895 ലിൽ ഉണ്ടാക്കിയ ലോകത്തെ ഏറ്റവും പഴയ ഈ ഡാമിന് പകരം പുതിയ ഡാം പണിയുവാൻ തമിഴ് നാട് സമ്മതിക്കുന്നില്ല. ഈ ആവശ്യം സീരിയസ് ആയി അവരോട് ആവശ്യപെടുവാൻ “പുറത്ത് പറയുവാൻ പറ്റാത്ത ചില കാരണങ്ങളാൽ ” നമ്മുടെ നേതാക്കന്മാർക്കും പറ്റുന്നില്ല. ഈ അവസ്ഥയിൽ ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കുവാൻ മുല്ലപ്പെരിയാർ ഡാം ഉൾപ്പെടുന്ന കേരളത്തിലെ ചില ഭാഗങ്ങളോ അല്ലെങ്കിൽ മൊത്തം ചില ജില്ലകൾ തന്നെയുമോ തമിഴ്നാടിനു വിട്ടു കൊടുക്കണം എന്നാണ് എൻ്റെ അഭിപ്രായം.
കേരളത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്കും പുതിയ ഡാം പണിയുവാനും ഇതാണ് ഏക പരിഹാരം.
ഇതല്ലാതെ പ്രായോഗികമായി എന്തെങ്കിലും നടക്കുമെന്ന് ഞാൻ കരുതുന്നില്ല. സ്കൂൾ ബസ് അപകടത്തിൽ പെടുമ്പോൾ വണ്ടിയുടെ ഫിറ്റ്നസ് ഉറപ്പാക്കുക, എവിടെയെങ്കിലും വലിയ കെട്ടിടം കത്തിയാൽ ഒരാഴ്ച ഫയർ ആൻഡ് സേഫ്റ്റി ഉറപ്പാക്കുക, സ്ത്രീധനത്തിന്റെ പേരിൽ ഏതെങ്കിലും പെൺകുട്ടി ആത്മഹത്യ ചെയ്താൽ ഒരാഴ്ച സ്ത്രീധനത്തിനെതിരെ പ്രതിഷേധിക്കുക.
പ്രളയം വന്നതിനു ശേഷം ഗാഡ്ഗിൽ റിപ്പോർട്ട്, കസ്തൂരി രംഗൻ റിപ്പോർട്ട് ചർച്ച ചെയ്യുക , കുറെ
ദിവസങ്ങളിൽ ചാനൽ ചർച്ച നടത്തി പരസ്പരം തെറി വിളിക്കുക etc തുടങ്ങിയ കുറെ കലാപരിപാടികൾ ആണ് ഇവിടെ നടക്കുന്നത്.
എവിടെയെങ്കിലും എന്തെങ്കിലും അപകടം സംഭവിക്കുന്നതിന് മുൻപ് സുരക്ഷാ നടപടികൾ എടുത്താൽ ജനങ്ങൾക്ക് കൊള്ളാം. സംഭവിച്ചു കഴിയുമ്പോൾ ദുഃഖം, ആദരാഞ്ജലികൾ, പിന്നെ ഒരു അന്വേഷണ കമ്മിഷൻ. (അതിന് കുറച്ചു കോടികൾ കത്തിക്കും അത്ര തന്നെ..) ഇതിന് ഇടയിൽ ഇത്തരം “സുവർണാവസരങ്ങൾ” ഭംഗിയായി വിറ്റ് കുറെ ചാനലുകാർ ലൈവ് , “ക്രിക്കറ്റ് കമൻ്ററി” പറയും പോലെ മരണ കണക്ക് etc വിവരങ്ങൾ എത്തിച്ചു പൈസ ഉണ്ടാക്കുന്നു, TRP കൂട്ടുന്നു. മറ്റു ചിലർ ദുരന്തം വിറ്റ് “ചില്ലറ” ഉണ്ടാക്കുന്നു. ചില ബുദ്ധിയുള്ള സിനിമാക്കാർ ദുരന്തം വിറ്റ് cinema പിടിച്ചു പണം ഉണ്ടാക്കും. 250 കോടി ക്ലബിൽ എത്തുന്ന സിനിമ ഉണ്ടാക്കിയിയെ എന്നും പറഞ്ഞു അഹങ്കരിച്ചു, അവാർഡും വാങ്ങി നടക്കും. ഇതൊക്കെയാണ് ഏത് ദുരന്തം കേരളത്തിൽ വന്നാലും പ്രതീക്ഷിക്കാൻ ഉള്ളത്.
ലോകത്തിലെ ഏത് കോണിലുള്ളവരെയും യുദ്ധം വന്നാലും, പട്ടിണി വന്നാലും , മറ്റു എന്ത് ദുരതം വന്നാലും “save” ചെയ്യുവാൻ കഷ്ടപ്പെട്ട് നടക്കുന്ന “പ്രബുദ്ധരായ” മലയാളികൾ ഇനിയെങ്കിലും സ്വയം “save” ചെയ്യാൻ ശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും തമിഴ്നാടിനു വെള്ളവും കിട്ടുവാൻ പുതിയ ഡാം ഉടനെ പണിയും എന്ന് കരുതാം… കൂടെ പശ്ചിമ ഘട്ടം
സുരക്ഷിതമാക്കാൻ ശ്രദ്ധിക്കുക. കേരളത്തിലെ എത്രയോ മേഖലകൾ hot spot ആണെന്ന് ഗാഡ്ഗിൽ ji റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
(വാൽകഷ്ണം .. ഇനി പുതിയ ഡാം പണിയുകയാണെങ്കിൽ ആ ജോലി തമിഴ്നാടിനെയോ കേന്ദ്രത്തെയോ കൊണ്ടു ചെയ്യിക്കുക. അല്ലെങ്കിൽ പാലാരിവട്ടം പാലത്തിൻ്റെ ഒക്കെ അവസ്ഥ ആകില്ല എന്ന് ഉറപ്പു വരുത്തുക…
ഇപ്പോഴാണെങ്കിൽ മഴ കാലത്ത് മാത്രം മുല്ല പെരിയാർ ഡാം പൊട്ടുമോ എന്ന്
പേടിച്ചാൽ മതി.. “ചിലർ” പുതിയ ഡാം കെട്ടിയാൽ ആജീവനാന്തം ആ ജില്ലക്കാർ ഭയന്ന് ജീവിക്കേണ്ടി വരും.)…
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ, മായമില്ലാത്ത പ്രവൃത്തികൾ, ആയിരം സാംസ്കാരിക നായകന്മാർക്കാർക്ക് അര പണ്ഡിറ്റ് )
Post Your Comments