Latest NewsKeralaNews

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ കൂടുതൽ വെള്ളം തുറന്നു വിടണം: എം.കെ സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി

 

 

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തേക്കാള്‍ കൂടുതല്‍ ജലം തുറന്നുവിടുന്നു എന്ന് ഉറപ്പാക്കണമെന്ന് കത്തില്‍ പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ഇടുക്കിയിലടക്കം കേരളത്തിലെ മിക്ക ജില്ലകളിലും കനത്ത മഴ തുടരുകയാണ്. ഇതേത്തുടര്‍ന്ന്, മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ശക്തമായിട്ടുണ്ട്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേറെയാണ്. വൃഷ്ടിപ്രദേശത്ത് മഴ ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നു. ഇടുക്കിയിലും സമാന സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍, മുല്ലപ്പെരിയാറിലെ ജലവിതാനം നിയന്ത്രിക്കാനും ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും തമിഴ്‌നാട് മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും പിണറായി വിജയന്‍ കത്തില്‍ ആവശ്യപ്പെട്ടു.

ഇതോടൊപ്പം, അണക്കെട്ടിലെ ജലം തുറന്നു വിടുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി, ഡാമിലെ ജലം തുറന്നുവിടുന്നതിന് 24 മണിക്കൂര്‍ മുമ്പ് കേരളത്തെ അറിയിക്കണമെന്നും കത്തില്‍ പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ജലനിരപ്പ് ശക്തമായതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ രണ്ടു ഷട്ടറുകള്‍ ഇന്ന് തുറക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button