ബംഗളൂരു: കാര്‍ പാര്‍ക്കിംഗ് സ്ഥലത്ത് പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു. അയല്‍വാസിയായ വിനായക കാമത്ത് ആണ് മരിച്ചത്. പ്രതികളായ കൃഷ്ണാനന്ദ കിനിയ്‌ക്കെതിരെയും മകന്‍ അവിനാശിനെതിരെയും പൊലീസ് കേസെടുത്തു. കര്‍ണാടകയിലെ മംഗളൂരുവില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
ദീപാവലിയുടെ ഭാഗമായി വെങ്കടേശ്വ അപ്പാര്‍ട്‌മെന്റിലെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്ത് വിനായക കാമത്ത് പടക്കം പൊട്ടിക്കുകയായിരുന്നു. കൃഷ്ണാനന്ദ കിനിയും ഇയാളുടെ മകന്‍ അവിനാശും കാമത്തിനോട് ഇതുമായി ബന്ധപ്പെട്ട് തര്‍ക്കിച്ചു. തര്‍ക്കത്തിനിടെ അച്ഛനും മകനും ചേര്‍ന്ന് വിനായക കാമത്തിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കുത്തേറ്റ ഉടനെ തന്നെ കാമത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read Also : ബീഹാറില്‍ വിഷ മദ്യ ദുരന്തം: 9 പേര്‍ മരിച്ചു, 7 പേര്‍ ഗുരുതരാവസ്ഥയില്‍
വിനായക കാമത്തിന്റെ കുടുംബത്തിന്റെ പരാതിയില്‍ ബന്ദര്‍ പൊലീസ് കൃഷ്ണാനന്ദ കിനിയ്‌ക്കെതിരെയും മകന്‍ അവിനാശിനെതിരെയും കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments