Latest NewsNewsIndia

ബീഹാറില്‍ വിഷ മദ്യ ദുരന്തം: 9 പേര്‍ മരിച്ചു, 7 പേര്‍ ഗുരുതരാവസ്ഥയില്‍

മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം

പറ്റ്‌ന: ദീപാവലി ആഘോഷത്തിനിടെ ബീഹാറില്‍ വിഷമദ്യ ദുരന്തത്തില്‍ ഒമ്പത് പേര്‍ മരിച്ചു. ഏഴു പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍. ബീഹാറിലെ ഗോപാല്‍ ഗഞ്ചിലെ മുഹമ്മദ്പൂരിലെ സൗത്ത് തല്‍ഹ വില്ലേജിലായിരുന്നു വിഷ മദ്യ ദുരന്തം സംഭവിച്ചത്.

ഇന്നലെ രാത്രിയായിരുന്നു ഇവര്‍ വിഷമദ്യം കഴിച്ചത്. മദ്യം കഴിച്ചതിനെ തുടര്‍ന്ന് ഇവര്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒമ്പത് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. നിരവധി പേര്‍ ഗുരതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Read Also : കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്ക്: ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇവരില്‍ നിന്ന് വ്യാജമദ്യം പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button