ചെറുവത്തൂര്‍: അതിരുകെട്ടി സംരക്ഷിച്ചുപോരുന്ന ക്ഷേത്ര വളപ്പിലെ കൃഷി മുഴുവൻ നശിപ്പിച്ചതായി പരാതി. ചന്തേര മുച്ചിലോട്ട് ദേവസ്വം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷേത്രപറമ്പില്‍ നട്ട വാഴക്കന്നുകളും കപ്പയുമാണ് നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കരനെല്‍കൃഷി നടത്തിയിരുന്ന സ്ഥലത്ത് ഒരുമാസം മുൻപ് നട്ട കപ്പകളില്‍ ഭൂരിഭാഗവും മൂന്നുദിവസം മുൻപ് നട്ട വാഴക്കന്നുകളുമാണ് നശിപ്പിക്കപ്പെട്ടത്.
Also Read:യമുന എക്സ്പ്രസ് വേയില്‍ 12 വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. അതിരുകെട്ടി സംരക്ഷിച്ചുപോരുന്ന ക്ഷേത്ര സ്ഥലത്തെ കൃഷിയാണ് നശിപ്പിച്ചത്. കോവിഡ് കാലത്ത് ഈ സ്ഥലത്ത് പച്ചക്കറി കൃഷി നടത്തി വിജയം കൈവരിക്കുകയും വനവത്കരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തിരുന്നു. വയനാട്ടില്‍ നിന്നും കൊണ്ടുവന്ന വാഴക്കന്നുകള്‍ കൃഷിഭവന്റെ സഹകരണത്തോടെയാണ് കഴിഞ്ഞദിവസം നട്ടത്. 150ഓളം വാഴക്കന്നുകളാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ ചന്തേര പൊലീസില്‍ പരാതി നല്കി.
കൃഷി നശിപ്പിച്ചത് സാമൂഹ്യ വിരുദ്ധരാണോ മറ്റെന്തെങ്കിലും ജീവികളാണോ എന്നൊന്നും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കണമെന്നാണ് സമീപവാസികളുടെ ആവശ്യം.
Post Your Comments