
കൊല്ലം: ഭാര്യ ആസിഡ് കുടിച്ചു മരിച്ച കേസിൽ ഭർത്താവ് പോലീസ് പിടിയിൽ. കൊട്ടാരക്കര ഉമ്മന്നൂരിലാണ് സംഭവം. വീട്ടമ്മ ആസിഡ് കുടിച്ച് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഉമ്മന്നൂര്‍ തുടന്തല ചെറിയമംഗലത്ത് വീട്ടില്‍ സുരേന്ദ്രന്‍ പിള്ളയാണ് പിടിയിലായത്.
Also Read:ദിവസവും ഉണക്കമുന്തിരിയിട്ട വെള്ളം കുടിക്കൂ, ആരോഗ്യഗുണങ്ങൾ നിരവധി!
കൊട്ടാരക്കര ഡിവൈ.എസ്.പി ആര്‍.സുരേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. സുരേന്ദ്രന്‍ പിള്ളയുടെ ഭാര്യ പ്രതിഭാ ബാലകൃഷ്ണനാണ് (36) ആസിഡ് അകത്തു ചെന്നതിനെ തുടർന്ന് മരണപ്പെട്ടത്.
ഭർത്താവ് സുരേന്ദ്രന്‍ പിള്ളയുമായി വഴക്കുണ്ടായശേഷമാണ് പ്രതിഭ ആസിഡ് കഴിച്ചത്. 2020 ഫെബ്രുവരി 8ന് രാത്രി 11.30ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒന്‍പത് മുറിവുകൾ പ്രതിഭയുടെ ശരീരത്തിലുണ്ടെന്ന് രേഖപ്പെടുത്തിയിരുന്നു. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് പ്രതിഭ ജീവനൊടുക്കിയതെന്ന് തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. ഇതോടെയാണ് സുരേന്ദ്രന്‍ പിള്ളയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തത്.
Post Your Comments