KeralaNattuvarthaLatest NewsNews

സ്വയം പാകം ചെയ്ത ഭക്ഷണത്തിൽ വിഷം കലർത്തി ഹോട്ടലുടമ ആത്മഹത്യ ചെയ്തു

ഇടുക്കി: സ്വയം പാകം ചെയ്ത ഭക്ഷണത്തിൽ വിഷം കലർത്തി ഹോട്ടലുടമ ആത്മഹത്യ ചെയ്തു. കട്ടപ്പന പുറ്റടിയിലെ ത്രിവേണി ഹോട്ടൽ ഉടമ സത്യനെയാണ് വ്യാഴാഴ്ച രാവിലെയോടെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 57 വയസായിരുന്നു.

Also Read:‘ശല്യപ്പെടുത്തുന്നു, പിന്തുടരുന്നു’: മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരൻ കസ്റ്റഡിയിൽ

അതിരാവിലെ ജോലിയ്ക്കെത്തിയ തൊഴിലാളികളാണ് സത്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ കൗണ്ടറിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. കടബാധ്യതയാകാം മരണകാരണമെന്നാണ് സത്യന്റെ ബന്ധുക്കള്‍ പറയുന്നത്. സ്വയം ഭക്ഷണം പാകം ചെയ്ത് അതില്‍ വിഷം കലര്‍ത്തി കഴിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തൽ.

അതേസമയം, കടബാധ്യത മൂലമുള്ള ആത്മഹത്യകൾ സംസ്ഥാനത്ത് അധികരിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് 19 മൂലം സമൂഹത്തിൽ രൂപപ്പെട്ട സാമ്പത്തിക അരക്ഷിതാവസ്ഥ ഇത്തരത്തിൽ കൂടുതൽ പേരെ ആത്മഹത്യയിലേക്ക് നയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button