തിരുവനന്തപുരം: സ്ത്രീകളെ അധികാരം ഏൽപ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ലെന്ന സ്ത്രീ വിരുദ്ധ പരാമർശങ്ങൾ എഴുതി വച്ച മുസ്ലിം സംഘടനകളുടെ ബോർഡുകളെ വിമർശിച്ച് മൈത്രേയൻ. എസ് വൈ എസ് എഫ്, എസ് എസ് എഫ് എന്നീ സംഘടനകൾ നഗരമധ്യത്തിൽ സ്ഥാപിച്ച ബോർഡുകളാണ് ഇത്തരത്തിൽ വിമർശനങ്ങൾക്ക് വിധേയമാകുന്നത്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇത്തരം അധാർമിക, മനുഷ്യ വിരുദ്ധ ആശയങ്ങളുടെ പോസ്റ്ററുകൾ അച്ചടിക്കാൻ അവർക്ക് എന്തൊരു ധൈര്യമാണ് എന്നാണ് മൈത്രേയന്റെ പ്രതികരണം.
Also Read:ഉപ്പൂറ്റി വേദന നിസാരമായി കാണരുത്: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പോസ്റ്ററുകൾക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. സ്ത്രീ വിരുദ്ധത ഇത്തരത്തിൽ പരസ്യമായി പ്രകടിപ്പിക്കുന്ന പോസ്റ്ററുകൾ എല്ലാം നിയമ വിരുദ്ധമാണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. പാകിസ്താനെതിരെ ഇന്ത്യ യുദ്ധത്തില്‍ പൊരുതി ജയിച്ചത് ഇന്ദിരാഗാന്ധി എന്ന ഒരു സ്ത്രീ ഇന്ത്യയുടെ നായികയായിരിക്കുമ്പോഴാണ് എന്നും സോഷ്യൽ മീഡിയ പറയുന്നു.
പക്ഷെ എത്രയൊക്കെ പ്രശ്നമുണ്ടായാലും ഇതിനെതിരെ ഒരു പുരോഗമന പ്രസ്ഥാനം എന്ന് അവകാശപ്പെടുന്നവർ ആരും പ്രതികരിക്കില്ല. കാരണം വോട്ട് ബാങ്ക് തകരുമല്ലോ എന്നും സോഷ്യൽ മീഡിയ പ്രതികരിക്കുന്നു. ഈ ആശയം കണ്ടു പിടച്ചവരെ ലേബർ റൂമിൽ നിർത്തേണ്ടതുണ്ട്, അധികാരം മാത്രം അല്ല ജയവും കാണിച്ചു തരാമെന്നും സോഷ്യൽ മീഡിയ വിമർശിക്കുന്നു.
Post Your Comments