പ്രായമായവര്‍ ഏറ്റവും കൂടുതല്‍ പറയുന്ന ഒരു വാചകമാണ് കാലുവേദന, ഉപ്പൂറ്റി വേദന എന്നത്. വളരെ സാധാരണമായി കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് ഉപ്പൂറ്റി വേദന. കാലിന്‍റെ ഉപ്പൂറ്റിയിലെ അസ്ഥിയില്‍ നിന്നും കാല്‍വിരലുകളുടെ അസ്ഥികളിലേക്ക് വ്യാപിച്ചു കിടക്കുന്ന കട്ടിയുള്ള പാടയ്ക്ക് വരുന്ന നീര്‍വീക്കമാണ് ഉപ്പൂറ്റി വേദനയ്ക്ക് കാരണം.
പ്രായമായവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. അമിത വണ്ണം, സന്ധിവാതം, ദീര്‍ഘനേരം നിന്നുള്ള ജോലി, ഉപ്പൂറ്റിയുടെ പുറകിലുള്ള ഞരമ്പിനു മുറുക്കം, പ്രമേഹം തുടങ്ങി നിരവധി രോഗങ്ങള്‍ കൊണ്ട് ഉപ്പൂറ്റി വേദനയുണ്ടാകാം. ഇങ്ങനെ ഉപ്പൂറ്റി വേദന വന്നാല്‍ ഒരു ഡോക്ടറെ കാണുന്നത് നല്ലതാണ്.
അമിതവണ്ണം നിയന്ത്രിക്കുക, നിന്നുള്ള ജോലിയാണെങ്കില്‍ ഇടവേളകളില്‍ ഇരുന്ന് വിശ്രമിക്കുക, കാലിന്‍റെ സമ്മര്‍ദ്ദം കുറയ്ക്കുക ഇത്തരം കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക.
Post Your Comments