തിരുവനന്തപുരം: റമീസ് മുഹമ്മദ് എഴുതിയ സുൽത്താൻ വാരിയം കുന്നൻ എന്ന പുസ്തകത്തെ വിമർശിച്ച് സോഷ്യൽ മീഡിയ. മലബാർ കലാപത്തിൽ ധാരാളം ഹിന്ദുക്കൾ കൊല ചെയ്യപ്പെട്ടുവെന്നും, അതിനെ മറച്ചു വെയ്ക്കാനാണ് ഈ പുസ്തകം ശ്രമിക്കുന്നതെന്നും സോഷ്യൽ മീഡിയ പ്രതികരിക്കുന്നു. കുറെ ഹിന്ദുക്കളെ കൊന്ന് കുഴിച്ചു മൂടിയ ഒരു പാവം മനുഷ്യൻ എന്നാണ് റമീസ് പങ്കുവച്ച കുഞ്ഞമ്മദ് ഹാജിയുടെ ഫോട്ടോയ്ക്ക് താഴേ സോഷ്യൽ മീഡിയ അഭിപ്രായം വ്യക്തമാക്കുന്നത്.
1921 ൽ നടന്ന മലബാർ കലാപത്തിൽ ധാരാളം ഹിന്ദുക്കൾ കൊല ചെയ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ അതിനെ സ്വാതന്ത്ര്യ സമരമായി കാണാൻ കഴിയില്ലെന്നും, അത് വർഗ്ഗീയപരമായ നീക്കമായിരുന്നുവെന്നും സോഷ്യൽ മീഡിയ പ്രതികരിക്കുന്നു.
കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ അടങ്ങിയ റമീസ് മുഹമ്മദ് എഴുതിയ പുസ്തകം ഈ മാസം 29ന് പുറത്തിറങ്ങുമെന്ന് റമീസ് തന്നെ മുൻപ് പങ്കുവച്ചിരുന്നു. ഈ പുസ്തകത്തിന്റെ മുഖചിത്രത്തിനാണ് ഇപ്പോൾ രൂക്ഷ വിമർശനം ഉയർന്നിരിക്കുന്നത്. വാരിയംകുന്നന്റെ ഇതുവരെ പുറംലോകം കാണാത്ത യഥാര്‍ത്ഥ ഫോട്ടോയും കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് ശേഖരിച്ച അമൂല്യ രേഖകളും പുസ്തകത്തിലുണ്ടാകുമെന്ന് റമീസ് മുഹമ്മദ് പറഞ്ഞിരുന്നു.
Post Your Comments