
എറണാകുളം: എറണാകുളം വൈപ്പിന്‍ മുനമ്പത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുനമ്പം സ്വദേശി സ്മിനു (44) ആണ് മരിച്ചത്. വീടിന്റെ കാര്‍ പോര്‍ച്ചിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു.
Read Also: ഒഡീഷയില്‍ മലയാളി വൈദികന് പൊലിസിന്റെ ക്രൂര മര്‍ദനം
വീട്ടില്‍ ഇയാള്‍ ഒറ്റയ്ക്കാണ് താമസം. സ്മിനുവിന്റെ ശരീരത്തില്‍ മുറിവുകളുണ്ടെന്നും തല പൊട്ടിയ നിലയിലാണെന്നും പൊലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും.
Post Your Comments