KeralaNattuvarthaLatest NewsNewsIndia

സ്വാതന്ത്ര്യ സമരമെന്നാല്‍ മലബാര്‍ കലാപവും വാഗണ്‍ ട്രാജഡിയും ഉള്‍പ്പെട്ടതാണ്, അതിനെ വളച്ചൊടിക്കരുത്: ഉണ്ണിത്താൻ

ന്യൂഡൽഹി: മലബാർ കലാപത്തെ അനുകൂലിച്ച് ലോക്സഭയിൽ രാജ്മോഹൻ ഉണ്ണിത്താന്റെ പരാമർശം. സ്വാതന്ത്ര്യ സമരമെന്നാല്‍ മലബാര്‍ കലാപവും വാഗണ്‍ ട്രാജഡിയും ഉള്‍പ്പെട്ടതാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഇത്തരം ശ്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഐസിഎച്ച് ആറിന്‌ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും, സ്വാതന്ത്ര്യ സമര ചരിത്രത്തോടൊപ്പം തുന്നി ചേര്‍ക്കപ്പെട്ട മറക്കാനാവാത്ത സമരമാണിതെന്നും അദ്ദേഹം പറഞ്ഞു.

Also Read:സംസ്ഥാനത്ത് വെള്ളത്തിന്റെ നിരക്ക് വര്‍ധിപ്പിച്ച് ജല അതോറിറ്റി: പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ

‘സ്വാതന്ത്ര്യ സമരമെന്നാല്‍ മലബാര്‍ കലാപവും വാഗണ്‍ ട്രാജഡിയും ഉള്‍പ്പെട്ടതാണ്. മാത്രവുമല്ല സ്വാതന്ത്ര്യ സമര ചരിത്രത്തോടൊപ്പം തുന്നി ചേര്‍ക്കപ്പെട്ട മറക്കാനാവാത്ത രണ്ട് സംഭവങ്ങളാണിത്. 1921 നവംബര്‍ 10ന് കേരളത്തിലെ മലബാര്‍ മേഖലയില്‍ 70 തടവുകാരെ ട്രെയിനില്‍ കുത്തി നിറച്ചു കൊണ്ട് പോയതിനാല്‍ ഉണ്ടായ അപകട മരണമായിരുന്നു വാഗണ്‍ ദുരന്തം’, ഉണ്ണിത്താൻ വ്യക്തമാക്കി.

‘ബ്രിട്ടീഷുകാര്‍ക്കെതിരായ പടപ്പുറപ്പാടയിരുന്ന മാപ്പിള കലാപത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തടവുകാരെ ബ്രിട്ടീഷുകാര്‍ കസ്റ്റഡിയിലെടുത്തിരുന്നു. വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ആ നീക്കവും, തുടര്‍ന്നുള്ള ധീരരക്ത സാക്ഷികളുടെ മരണവും. ഇതിലൂടെ ബ്രിട്ടീഷ് രാജിനെ അപകീര്‍ത്തിപ്പെടാനും ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തോട് ഒരു സഹതാപ തരംഗം സൃഷ്ടിക്കുവാനും ഈ രണ്ടു സംഭവങ്ങള്‍ കാരണമായിട്ടുണ്ട് എന്നത് സത്യാവസ്ഥയാണ്’, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button