ThrissurLatest NewsKerala

കേരളവർമയിൽ നവാഗതരെ സ്വാഗതം ചെയ്യാൻ അശ്ലീലത നിറഞ്ഞ ഫ്ലെക്സുകൾ: വിമർശനം ശക്‌തം

തൃശൂർ :കേരള വർമ്മ കോളേജിൽ വീണ്ടും ഫ്ലെക്സ് വിവാദം. നവാഗതരെ സ്വാഗതം ചെയ്യാൻ എസ്എഫ്ഐ വെച്ച ഫ്ലെക്സിൽ അശ്ലീലത ഏറെയാണെന്ന ആരോപണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. നേരത്തെയും എസ്എഫ്ഐയുടെ ഫ്ലെക്സിൽ വിവാദം പുകഞ്ഞിരുന്നു.

ഇത്തവണത്തേതിൽ ഒരു പുരുഷനും സ്ത്രീയും നഗ്നരായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ചിത്രവും കൂടെ ‘തുറിച്ചു നോക്കണ്ട ഞാനും നീയുമൊക്കെ എങ്ങനെയുണ്ടായി the planet needs sexual liberation ‘ എന്ന ക്യാപ്‌ഷനും ഉണ്ട്. കൂടാതെ അതിർത്തിക്കപ്പുറത്തുള്ള ആളെ ചുംബിക്കുന്ന ഫോട്ടോയിൽ fuck your Nationalism we are all earthlings എന്നും എഴുതിയിട്ടുണ്ട്.

സംഭവത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിനെതിരെ പലവിധ പ്രതിഷേധങ്ങളാണ് ഉയരുന്നത്. കുട്ടികൾ കോളേജിലേക്ക് വരുന്നത് ലൈംഗികതയ്ക്കാണോ പഠിക്കാനാണോ എന്ന് രക്ഷിതാക്കൾ തീരുമാനിക്കണമെന്ന് പലരും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button