Latest NewsKeralaIndia

കേരളത്തിലെ കോളേജുകളില്‍ നാളെ പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്ത് എബിവിപി

ഒരു വിദ്യാർത്ഥിയെ വളഞ്ഞിട്ടു അടിക്കുന്നതും ഇഷ്ടിക കൊണ്ട് തലക്കടിക്കുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

തിരുവനന്തപുരം: എസ്‌എഫ്‌ഐ ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച്‌ എബിവിപി കേരളത്തിലെ കോളേജുകളില്‍ നാളെ പഠിപ്പ് മുടക്കി പ്രതിഷേധിക്കും. തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ ദേശീയ പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്തുകൊണ്ട് എബിവിപി നടത്തിയ ക്യാംപെയ്‌നു നേരെ എസ്‌എഫ്‌ഐ നടത്തിയ ആക്രമണത്തില്‍ നിരവധി എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഒരു വിദ്യാർത്ഥിയെ വളഞ്ഞിട്ടു അടിക്കുന്നതും ഇഷ്ടിക കൊണ്ട് തലക്കടിക്കുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അദ്ധ്യാപകരുടെ മുന്നിലിട്ടായിരുന്നു എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചത്. ക്ലാസ്സ്മുറിയില്‍ നിന്ന് വലിച്ചിറക്കികൊണ്ടുവന്ന് ആണ് എസ്‌എഫ്‌ഐ ക്കാർ ആക്രമം അഴിച്ചുവിട്ടത്. തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളെ തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്‌എഫ്‌ഐ ആക്രമത്തില്‍ പ്രതിഷേധിച്ച്‌ എബിവിപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പോലീസ് അതിക്രമത്തില്‍ എബിവിപി ദേശീയ നിര്‍വാഹ സമിതിയംഗം കെഎം രവിശങ്കര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

കേരളത്തിൽ ഇനി ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് സമരത്തിനില്ല. പൗരത്വ നിയമത്തിനെതിരെ എന്നല്ല ഇടതു പക്ഷവുമായി ചേർന്ന് ഇനി ഒരു സമരത്തിനുമില്ലെന്ന് കെപിസിസി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎമ്മിന്‍റേത് കപട നിലപാടുകളെന്നും മുല്ലപ്പള്ളി

അതേസമയം പന്തളം എന്‍എസ്‌എസ് കോളേജിലും എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. ആര്‍ട് ക്ലബ് ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് കോളേജില്‍ എസ്‌എഫ്‌ഐ എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായത്. ഇതേ തുടര്‍ന്ന് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തുകയായിരുന്നു. പരിക്കേറ്റ മൂന്ന് നാല് എബിവിപി പ്രവര്‍ത്തകരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് കേരളത്തിലെ കോളേജുകളില്‍ നാളെ പഠിപ്പു മുടക്കുന്നതെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എംഎം ഷാജി അറിയിച്ചു. .

shortlink

Related Articles

Post Your Comments

Related Articles


Back to top button