KeralaLatest News

തൃശൂര്‍ കേരളവര്‍മ കോളേജിലെ ബോര്‍ഡുകളില്‍ അയ്യപ്പനെ ആക്ഷേപിച്ച് ചിത്രീകരിച്ച സംഭവം എസ്എഫ്‌ഐക്കെതിരെ പ്രതിഷേധം ശക്തം : അത് ചെയ്തത് തങ്ങളല്ലെന്ന ഉറപ്പിച്ച് എസ്എഫ്‌ഐയും

തൃശ്ശൂര്‍: തൃശൂര്‍ കേരളവര്‍മ കോളേജിലെ ബോര്‍ഡുകളില്‍ അയ്യപ്പനെ ആക്ഷേപിച്ച് ചിത്രീകരിച്ച സംഭവം , എസ്എഫ്ഐക്കെതിരെ പ്രതിഷേധം ശക്തം : അത് ചെയ്തത് തങ്ങളല്ലെന്ന ഉറപ്പിച്ച് എസ്എഫ്ഐയും രംഗത്തെത്തി. എങ്കിലും, ബോര്‍ഡ് നീക്കുകയാണെന്ന് അവര്‍ അറിയിച്ചു.

രാവിലെ ഒന്‍പതോടെ സ്ഥാപിച്ച ബോര്‍ഡുകള്‍ അരമണിക്കൂറിനുള്ളില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍തന്നെ നീക്കംചെയ്തു. ശബരിമല സ്ത്രീപ്രവേശനത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള വിവരണസഹിതം നവാഗതരെ സ്വാഗതം ചെയ്യുന്ന ചിത്രത്തിലാണ് അയ്യപ്പനെ ചിത്രീകരിച്ചത്.

എസ്.എഫ്.ഐ.യുടെ പേരിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ഈ ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കേരളവര്‍മ യൂണിറ്റിനോ പ്രവര്‍ത്തകര്‍ക്കോ ബന്ധമില്ലെന്നും എസ്.എഫ്.ഐ.യെ ആക്രമിക്കുന്നതിനായി ബോധപൂര്‍വം ചിത്രം ഉപയോഗിച്ചതാണെന്നും എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി പറഞ്ഞു.

ഒരു മതത്തെയോ വ്യക്തിയെയോ തെറ്റായ ദിശയില്‍ ചിത്രീകരിക്കുന്നത് എസ്.എഫ്.ഐ.യുടെ നയമല്ല. കള്ളപ്രചാരണങ്ങളെ തള്ളിക്കളയണമെന്നും ഇത്തരം സംഭവങ്ങളെക്കുറിച്ച് ജാഗ്രത വേണമെന്നും എസ്.എഫ്.ഐ. തൃശ്ശൂര്‍ ഏരിയാ കമ്മിറ്റിയും അറിയിച്ചു.

അയ്യപ്പനെ കൂടാതെ ശിവനെ ചിത്രീകരിക്കുന്ന മറ്റൊരു ബോര്‍ഡും കോളേജില്‍ സ്ഥാപിച്ചിരുന്നു. ബോര്‍ഡ് സ്ഥാപിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി., യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button