ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം തുറക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്ന് റവന്യൂ മന്ത്രി കെ രാജന്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത കൈവിടരുതെന്നും മന്ത്രി പറഞ്ഞു. തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നുണ്ട്. 20 റവന്യൂ ഉദ്യോഗസ്ഥന്മാര്ക്ക് 20 ക്യാമ്പുകളുടെ ചുമതല നൽകിയിട്ടുണ്ട്. കൊവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കും പ്രത്യേക ക്യാമ്പുകള്‍ സജ്ജമാണെന്ന് മന്ത്രി കെ രാജന് പറഞ്ഞു.
Also Read:മുഖക്കുരുവിന് കാരണമാകുന്ന പ്രധാന കാരണങ്ങൾ!
സമൂഹമാധ്യമങ്ങളിലൂടെയുള്ള അനാവശ്യ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നിയമനടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, മുല്ലപ്പെരിയാർ ഡാമിനെ കുറിച്ച് വലിയ ആശങ്കകളാണ് സാമൂഹ്യ മാധ്യമങ്ങൾ പങ്കുവയ്ക്കുന്നത്. പുതിയ ഡാം നിർമ്മിക്കണമെന്നും മറ്റും ആവശ്യങ്ങൾ ഉയരുന്നുണ്ട്. മുഖ്യമന്ത്രിയ്ക്കും അധികൃതർക്കുമെതിരെ വലിയ വിമർശനങ്ങളും വന്നുകൊണ്ടിരിക്കുന്നത്.
Post Your Comments