KeralaLatest NewsNews

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: 1200 കോടിയുടെ നഷ്ടം കണക്കാക്കി’; മന്ത്രി കെ രാജന്‍

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായത്തിനായി 10 ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഓരോ മേഖലയിലും സംഭവിച്ച നഷ്ടത്തിന്റെ കൃത്യമായ കണക്കെടുപ്പ് നടക്കുകയാണ്. 1200 കോടിയുടെ നഷ്ടം കണക്കാക്കി പ്രാഥമിക കണക്ക് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

Read Also: കോടികളുടെ ഹീവാൻ നിക്ഷേപത്തട്ടിപ്പ്: കെ.പി.സി.സി. സെക്രട്ടറി സി.എസ്. ശ്രീനിവാസനെ അറസ്റ്റ് ചെയ്തു

ചീഫ് സെക്രട്ടറിക്കാണ് ഏകോപന ചുമതലയെന്നും കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കണക്കുകള്‍ സാങ്കേതികം മാത്രമാണെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. മുഖ്യമന്ത്രി നല്‍കിയ നിവേദനത്തില്‍ അക്കമിട്ട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഏകദേശം ചെയ്യേണ്ട സഹായത്തിന്റെ രൂപരേഖ കേന്ദ്രത്തിന് കിട്ടിക്കഴിഞ്ഞുവെന്ന് മന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ വരവിനെ പോസിറ്റിവായിട്ടും വളരെ പ്രതീക്ഷയോടെയും ആണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ഇന്നും തിരച്ചില്‍ നടത്തുന്നു. ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്ക് ഒരു വാടക വീട് എന്ന മുദ്രാവാക്യവുമായി സര്‍വ്വകക്ഷികളുടെ നേതൃത്വത്തില്‍ വാടക വീടുകള്‍ക്കായുള്ള അന്വേഷണം ഇന്ന് ആരംഭിക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button