തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള കല്ലിടല്‍ നിര്‍ത്തിയിട്ടില്ലെന്ന് വ്യക്തമാക്കി റവന്യു മന്ത്രി കെ രാജന്‍. തര്‍ക്കമില്ലാത്ത സ്ഥലങ്ങളില്‍ കല്ലിടല്‍ തുടരുമെന്നും ജിയോ ടാഗിംഗ് അടക്കം പുതിയ സാങ്കേതിക വിദ്യകള്‍ക്ക് അനുമതി നല്‍കിയത്, സര്‍വ്വേ നടപടികള്‍ വേഗത്തിലാക്കാനാണെന്നും മന്ത്രി അറിയിച്ചു.
‘ഉടമകള്‍ക്ക് സമ്മതമാണെങ്കില്‍ കല്ലിടും. അല്ലെങ്കില്‍ കെട്ടിടങ്ങള്‍ ജിയോ ടാഗ് സംവിധാനം ഉപയോഗിച്ച് അടയാളപ്പെടുത്തും,’ മന്ത്രി കെ രാജന്‍ വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ കല്ലിടലുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെത്തുടർന്ന്, ജിപിഎസ് സംവിധാനം ഉപയോഗിച്ച് അതിരടയാളം നിശ്ചയിക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കെ റെയില്‍ എംഡി, റവന്യു വകുപ്പിന് കത്ത് നല്‍കിയിരുന്നു.
സിപിഎം മുൻ കൗൺസിലർ കെ.വി. ശശികുമാറിനെതിരെ 4 പീഡനക്കേസ് കൂടി
പദ്ധതി പ്രദേശത്തെ ഭൂമിയുടെ ഉടമകള്‍ അനുവദിക്കുന്ന സ്ഥലങ്ങളില്‍ കല്ലിടാമെന്നും മറ്റുള്ള സ്ഥലങ്ങളില്‍ ജിപിഎസ് അടക്കമുള്ള സംവിധാനങ്ങളിലൂടെ സര്‍വ്വേ നടത്താമെന്നുമാണ് കെ റെയില്‍, കത്തില്‍ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യു വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.
Post Your Comments