ThiruvananthapuramIdukkiKeralaNattuvarthaLatest NewsNews

ഇടുക്കിയെ തമിഴ്നാട്ടില്‍ ചേര്‍ക്കുക: മുല്ലപ്പെരിയാര്‍ ഡീകമ്മീഷന്‍ പ്രചാരണത്തിനെതിരെ സോഷ്യല്‍ മീഡിയ ക്യാമ്പയിൻ

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചും ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ ഭീഷണിയിലാണെന്നും, ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നുള്ള ആവശ്യവുമായി ശക്തമായ പ്രചാരണമാണ് മലയാളികൾ സാമൂഹ്യമാധ്യമങ്ങളില്‍ നടത്തുന്നത്. ‘മുല്ലപ്പെരിയാർ ഡാം’, ‘സേവ് മുല്ലപ്പെരിയാർ’, ‘ഡീകമ്മീഷന്‍ മുല്ലപ്പെരിയാര്‍’ എന്നീ ഹാഷ്ടാഗുകള്‍ സാമൂഹികമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.

എന്നാൽ ഇതിനെതിരെ തീവ്ര തമിഴ് സംഘടനകൾ എതിര്‍ ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. ‘ഇടുക്കിയെ തമിഴ്നാട്ടില്‍ ചേര്‍ക്കുക’ എന്നതാണ് തമിഴ് സംഘടനകളുടെ പ്രധാന ഹാഷ്ടാഗ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ് മുല്ലപ്പെരിയാര്‍ അണക്കെട്ടും, ഇടുക്കി ജില്ലയും തമിഴ്‌നാടിന്റെ ഭാഗമായിരുന്നുവെന്നും അതിനാൽ ഇടുക്കി ജില്ലയെ തമിഴ്നാടിനോട് ചേര്‍ക്കണമെന്നുമാണ് സംഘടനകളുടെ ആവശ്യം.

സമീർ വാങ്കഡെയുമായി തുറന്ന പോരിനൊരുങ്ങി നവാബ് മാലിക്: ബോളിവുഡ് താരങ്ങളില്‍നിന്ന് പണം തട്ടിയതായി ആരോപണം

മലയാളികള്‍ക്ക് ആവശ്യമില്ലാത്ത മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉള്‍പ്പടെ തമിഴ്നാട്ടില്‍ ചേര്‍ക്കണമെന്നും ക്യാമ്പയിനിൽ ആവശ്യപ്പെടുന്നു. മുല്ലപ്പെരിയാര്‍ ഉൾപ്പെടെയുള്ള അതിർത്തി പ്രശ്നങ്ങള്‍ക്ക് ഇടുക്കിയെ തമിഴ്നാടിനോട് ചേര്‍ക്കുന്നതാണ് പരിഹാരമെന്നും ഇടുക്കി ജില്ലയില്‍ തമിഴ് സംസാരിക്കുന്ന ജനങ്ങളുണ്ടെന്നും സംഘടനകൾ പറയുന്നു. ഇടുക്കിയെ തമിഴ്നാടിനോട് ചേര്‍ത്താല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യം തമിഴ്നാട് നോക്കുമെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button