മുംബയ്: എൻസിബി മേധാവി സമീർ വാങ്കഡെയ്ക്കെതിരെ തുറന്ന പോരിനൊരുങ്ങി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. ബോളിവുഡ് താരങ്ങള്‍ പ്രതികളായ കേസുകളില്‍ വാങ്കഡെ നിയമവിരുദ്ധമായി ഇടപെട്ടതിന് തെളിവായി എന്‍സിബി ഉദ്യോഗസ്ഥന്‍ അയച്ച കത്ത് അദ്ദേഹം പുറത്തുവിട്ടു. ബോളിവുഡ് താരങ്ങളില്‍നിന്ന് സമീര്‍ വാങ്കഡെ പണം തട്ടിയതായും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് നവാബ് ആരോപിച്ചത്.
ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍റെ ജാമ്യ ഹര്‍ജി ബോംബെ ഹൈക്കോടതി പരിണിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ വാങ്കഡെയ്‌ക്കെതിരെ ആരോപണങ്ങളുമായി നവാബ് മാലിക് രംഗത്ത് വന്നത്. 26 കേസുകളില്‍ വാങ്കഡെ നിയവിരുദ്ധമായി ഇടപെട്ടെന്നും ഇതിൽ ബോളിവുഡ് താരങ്ങള്‍ പ്രതികളായ കേസുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഭാര്യയുടെ അന്ത്യാഭിലാഷം: 17ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണാഭരണങ്ങള്‍ ക്ഷേത്രത്തിന് നല്‍കി ഭര്‍ത്താവ്
അതേസമയം, നവാബ് മാലിക് പുറത്തുവിട്ട കത്ത് ലഭിച്ചതായും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എന്‍സിബി ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. ആര്യനെ കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ വാങ്കഡെയും മറ്റ് ചിലരും ചേര്‍ന്ന് ഷാറുഖ് ഖാനോട് 25 കോടി രൂപ ആവശ്യപ്പെട്ടതായി കേസിലെ ഒരു സാക്ഷി വിചാരണക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എന്‍സിബിയുടെ വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Envelope of the letter received by me from an unnamed NCB official.
Contents of which I will be releasing soon on Twitter pic.twitter.com/uPAO2F5XKP— Nawab Malik نواب ملک नवाब मलिक (@nawabmalikncp) October 26, 2021
Post Your Comments