തേഞ്ഞിപ്പലം: ഉറങ്ങിക്കിടന്നവരെ പതുങ്ങിയിരുന്ന് മോഷ്ടിക്കുന്ന കാക്ക ഷാജിയെ പോലീസ് പിടികൂടിയത് വിദഗ്ദമായി. സെപ്റ്റംബര്‍ 30ന് കാലിക്കറ്റ് സര്‍വകലാശാലക്ക് സമീപത്തെ വൈ.എം നഗറിലെ എണ്ണക്കാട്ട് കുഞ്ഞിമുഹമ്മദിന്റെ വീട്ടിലായിരുന്നു കാക്കയുടെ മോഷണം നടന്നത്. നാല് പവന്റെ പാദസരവും കുഞ്ഞിന്റെ രണ്ടര പവന്റെ കൈവളയും പ്രതി കവരുകയായിരുന്നു.
Also Read:ഭൂജല വകുപ്പില്‍ കരാര്‍ നിയമനം: അഭിമുഖം 27 മുതല്‍
കാല്‍നടയായി വന്നാണ് കാക്ക ഷാജി മോഷണം നടത്തിയത്. തുടർന്ന് മോഷണം നടത്തി വള്ളിക്കുന്ന് അത്താണിക്കല്‍ ഭാഗത്തേക്ക് നടന്നു പോവുകയായിരുന്നു. കുഞ്ഞിമുഹമ്മദിന്റെ മകൾ കിടന്നുറങ്ങുകയായിരുന്ന മുറിയില്‍ മയക്കുവസ്തുക്കള്‍ വിതറിയാണ് പ്രതി മോഷണം നടത്തിയത്.
മോഷ്ടിച്ച ആഭരണങ്ങള്‍ കാക്ക ഷാജി വിറ്റതായാണ് സൂചന. കഴിഞ്ഞ മാസം താനൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഷാജിയെ ചോദ്യം ചെയ്തപ്പോഴാണ് തേഞ്ഞിപ്പലത്തെ ആഭരണ കവര്‍ച്ചയക്ക് പിന്നില്‍ ഇയാളാണെന്ന് പൊലീസിന് വ്യക്തമായത്. വിരലടയാള പരിശോധനയിലും പ്രതിയെ തിരിച്ചറിയനായി. തെളിവെടുപ്പിന് ശേഷം പോലീസ് കാക്ക ഷാജിയെ
പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments