Jobs & VacanciesLatest NewsNewsCareerEducation & Career

ഭൂജല വകുപ്പില്‍ കരാര്‍ നിയമനം: അഭിമുഖം 27 മുതല്‍

തിരുവനന്തപുരം: നാഷണല്‍ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായി ഭൂജലവകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 27 മുതല്‍ ഓണ്‍ലൈന്‍ ആയി നടത്തും. ജൂനിയര്‍ ഹൈഡ്രോജിയോളജിസ്റ്റ്, പത്തനംതിട്ട, ഇടുക്കി, വയനാട് 27നും കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, തിരുവനന്തപുരം, ക്ലര്‍ക്ക് കം അക്കൗണ്ടന്റ്, തിരുവനന്തപുരം 29നും ക്ലര്‍ക്ക് കം അക്കൗണ്ടന്റ്, എറണാകുളം നവംബര്‍ മൂന്നിനും ടൈപ്പിസ്റ്റ്, തിരുവനന്തപുരം ആറിനും ലബോറട്ടറി ടെക്നിക്കല്‍ അസിസ്റ്റന്റ്, എറണാകുളം, കോഴിക്കോട് ജില്ലകളിലെ എട്ടിനും ഓഫീസ് അറ്റന്‍ഡന്റ്, എറണാകുളം ഒന്‍പതിനും ലബോറട്ടറി അറ്റന്‍ഡര്‍, എറണാകുളം 11നും നടക്കും.

Read Also  :  കേരള കോണ്‍ഗ്രസിന്റെ വരവ് എല്‍ഡിഎഫിന് തുണയായി, പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് ശിക്ഷ ലഭിച്ചെന്ന് ജോസ് കെ മാണി

നിശ്ചിത ദിവസം ഭൂജലവകുപ്പിന്റെ ജില്ലാ ഓഫീസുകളില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി അഭിമുഖത്തിനായി നിശ്ചയിച്ചിട്ടുള്ള ദിവസം ഓണ്‍ലൈന്‍ വഴി പങ്കെടുക്കണം. വിശദവിവരങ്ങള്‍ക്ക് 9495186655 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button