ന്യൂഡൽഹി : നോയിഡയിൽ നടന്ന നബിദിന ആഘോഷങ്ങൾക്കിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച യുവാക്കൾ അറസ്റ്റിൽ. മുഹമ്മദ് സഫർ, സമീർ അലി, അലി റാസ എന്നീ യുവാക്കളാണ് അറസ്റ്റിലായിരിക്കുന്നത്.
സെക്ടർ 20 പോലീസ് സ്‌റ്റേഷൻ പരിധിയിൽ നടന്ന മത ആഘോഷ പരിപാടികൾക്കിടെയാണ് യുവാക്കൾ പാകിസ്ഥാന് അനുകൂലമായി മുദ്രാവാക്യം മുഴക്കുന്നത്. ഇതിന്റെ വീഡിയോയും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്നുറക്കെ യുവാക്കൾ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
Read Also : ആര്യൻ ഖാനെ കാണാന്‍ ഷാരൂഖ് ആര്‍തര്‍ റോഡ് ജയിലിലെത്തി, പിന്നീട് നടന്നത്
‘ഹിന്ദുസ്ഥാൻ സിന്ദാബാദ്’ എന്ന് ചിലർ മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ചിലർ പാകിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ചത്. ഐപിസി 153എ പ്രകാരമാണ് പ്രതികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Post Your Comments