ഓടിക്കൊണ്ടിരിക്കുന്ന ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച സംഭവത്തിൽ അന്വേഷണം നോയിഡയിലേക്കും വ്യാപിപ്പിക്കുന്നു. പ്രതിയെന്ന് സംശയിക്കുന്ന നോയിഡ സ്വദേശിയിലേക്കാണ് പോലീസ് സംഘത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം, തീവയ്പ്പുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളിൽ തീവ്രവാദി ആക്രമണം ഉണ്ടോ എന്ന വാദത്തെ എൻഐഎ തള്ളുന്നില്ല.
സംസ്ഥാന പോലീസ് വകുപ്പിലെ രണ്ട് സിഐമാരടങ്ങുന്ന നാലംഗ അന്വേഷണ സംഘമാണ് ഇന്ന് നോയിഡയിലേക്ക് യാത്ര പുറപ്പെടുക. പ്രതിയുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് യാത്ര. കൃത്യം നിർവഹിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇയാൾ കേരളത്തിലെത്തിയതെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, പ്രതി കേരളം വിട്ടതായി പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
2017 മാർച്ചിൽ ഭോപ്പാൽ- ഉജ്ജയിന്‍ പാസഞ്ചർ ട്രെയിനിൽ സ്ഫോടനം നടത്തിയിരുന്നു. ഈ സംഭവവുമായി ബന്ധമുള്ള യുവാക്കൾ രണ്ടു മാസങ്ങൾക്ക് മുൻപ് കോഴിക്കോട്ടെത്തി ദിവസങ്ങളോളം തങ്ങിയതായി എൻഐഎ കണ്ടെത്തിട്ടുണ്ട്. ഇതിനെ തുടർന്നാണ് എലത്തൂർ ട്രെയിനിലെ ആക്രമണത്തിന് പിന്നിൽ തീവ്രവാദബന്ധം ഉണ്ടോ എന്ന വാദം എൻഐഎ സംഘം തള്ളാതിരുന്നത്. അതേസമയം, കണ്ണൂരിലെത്തിയ എൻഐഎ സംഘം ആക്രമണമുണ്ടായ രണ്ടു കോച്ചുകളിൽ പരിശോധന നടത്തിയിട്ടുണ്ട്.
Post Your Comments