വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ നോയിഡയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. നവംബർ 10 വെള്ളിയാഴ്ച വരെയാണ് സ്കൂളുകൾക്ക് അവധി നൽകിയിരിക്കുന്നത്. പ്രീ സ്കൂൾ മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് അവധി. ഈ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ തുറക്കുന്നത് വരെ ക്ലാസുകൾ ഓൺലൈനായി നടത്താൻ ജില്ല മജിസ്ട്രേറ്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ മലിനീകരണ വിരുദ്ധ പദ്ധതിയുടെ നാലാം ഘട്ടം നടപ്പാക്കിയതിന് പിന്നാലെയാണ് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിറക്കിയത്.
വായു മലിനീകരണത്തിന്റെ തോത് ഉയർന്നതിനാൽ ഡൽഹിയിലെ സ്കൂളുകൾക്ക് ഇതിനോടകം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ നവംബർ 2 വരെ നൽകിയ അവധി, പിന്നീട് നവംബർ 10 വരെ നീട്ടുകയായിരുന്നു. അയൽ സംസ്ഥാനങ്ങളായ ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ പല നഗരങ്ങളിലും വായു മലിനീകരണം രൂക്ഷമായിട്ടുണ്ട്. ഗാസിയാബാദിൽ 338, ഗുരുഗ്രാമിൽ 364, നോയിഡയിൽ 348 എന്നിങ്ങനെയാണ് എയർ ക്വാളിറ്റി ഇൻഡക്സ്. നിലവിൽ, ഡൽഹിയിലെ മലിനീകരണ തോത് കുറയ്ക്കാൻ സർക്കാറിന്റെ നേതൃത്വത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Also Read: വാഹന പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി: സംശയങ്ങൾക്കുള്ള മറുപടി ഇതാ
Post Your Comments