മുംബയ്: ആഡംബര കപ്പലിലെ ലഹരി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മകനെ കാണാന്‍ നടന് ഷാരൂഖ് ഖാന് എത്തി. മുംബയ് ആര്‍തര്‍ റോഡിലെ ജയിലിലാണ് ആര്യന് ഖാനെ കാണാന്‍ ഷാരൂഖ് എത്തിയത്. ഒക്ടോബര്‍ മൂന്നിന് അറസ്റ്റിലായതിനുശേഷം ആദ്യമായാണ് ഷാരൂഖ് മകനെ കാണുന്നത്. ആര്യന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസവും മുംബയ് ഹൈകോടതി തള്ളിയിരുന്നു. അതേസമയം മകനെ കാണാന്‍ മിനിറ്റുകള്‍ മാത്രമാണ് ഷാരൂഖിന് അനുമതി നല്‍കിയിരുന്നത്.
ആര്യനെ കണ്ട് ഉടന്‍തന്നെ താരം മടങ്ങുകയും ചെയ്തു.ബുധനാഴ്ച ആര്യന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് 23കാരനായ ആര്യനെ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. മൂന്നാഴ്ചയായി ജയിലിലാണ് ആര്യന്. ഇതോടെ ജാമ്യത്തിനായി ബോംബെ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.
പ്രഥമദൃഷ്ട്യാ ആര്യനെതിരെ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ പ്രത്യേക എന്‍.ഡി.പി.എസ് കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളിയത്. ആഡംബര കപ്പലിലെ ലഹരിക്കേസില്‍ അറസ്റ്റിലായ ആര്യന് ജാമ്യം നല്കിയാല് അത് കേസന്വേഷണത്തെ ബാധിക്കുമെന്നാണ് കോടതി വിലയിരുത്തിയത്.
സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ അര്‍ബാസ് സേഠ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു.കോടതി വിധിയില്‍ നിരാശയുണ്ടെന്നും ഹൈക്കോടതിയെ സമീപിക്കുകയെന്നത് മാത്രമാണ് തങ്ങളുടെ മുന്നിലുള്ള വഴിയെന്നും ആര്യന്റെ അഭിഭാഷകന് പ്രതികരിച്ചിരുന്നു.
ആര്യന് നിരപരാധിയാണെന്നും പ്രായത്തിന്റെ ഇളവ് നല്കി ജാമ്യം അനുവദിക്കണമെന്നുമാണ് അഭിഭാഷകന് വാദിച്ചത്. ഒക്ടോബര്‍ രണ്ടിനാണ് ആര്യന് ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ കസ്റ്റഡിയിലായത്.
Post Your Comments