കോട്ടയം: സർക്കാരിന്റെ ധനസഹായം കൊണ്ട് ദുരിത ബാധിതർക്ക് ഒന്നിനും തികയുന്നില്ലെന്നും, സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും ഡീൻ കുര്യമാക്കോസ് എം പി. സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍ ബാധിതരരായ കുടുംബങ്ങളെ പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. പറഞ്ഞു.
Also Read:ഫേസ്ബുക്കിന്റെ പേര് മാറ്റാൻ പോകുന്നു: അടിമുടി മാറ്റങ്ങൾക്കൊരുങ്ങി മാര്‍ക് സക്കര്‍ബര്‍ഗ്
സർക്കാർ ചികിത്സാ സഹായത്തില്‍ അവ്യക്തതയുണ്ടെന്ന് ഡീന്‍ കുര്യാക്കോസ് ആരോപിച്ചു. 50 ശതമാനത്തില്‍ താഴെ പരുക്കുള്ളവര്‍ക്ക് നല്‍കുന്നത് 50,000 രൂപ മാത്രമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഇത് ഒന്നിനും തികയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ആളുകള്‍ ചികിത്സയില്‍ കഴിയുന്നത് എല്ലാം നഷ്ടപ്പെട്ടാണ്. അവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണം. അതാണ് മുന്‍പുണ്ടായിരുന്ന കീഴ്‌വഴക്കം. എന്നാല്‍ ഇപ്പോള്‍ 50 ശതമാനത്തില്‍ താഴെ പരുക്കേറ്റവര്‍ക്ക് 50,000 രൂപയും അതിന് മുകളില്‍ പരുക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ ചികിത്സാ സഹായം അനുവദിച്ചിരിക്കുന്നത്. മേല്‍പ്പറയുന്നവര്‍ക്ക് അതിനപ്പുറം ചികിത്സാ ചെലവ് വന്നാല്‍ അവര്‍ എവിടെനിന്നും കണ്ടെത്തും’, ഡീന്‍ കുര്യാക്കോസ് ചോദിച്ചു.
Post Your Comments