ന്യൂയോര്‍ക്ക്: ജനപ്രിയ മാധ്യമമായ ഫേസ്ബുക് ബ്രാൻഡ് നെയിം മാറ്റാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഫെയ്‌സ്ബുക്ക് അതിന്റെ മാതൃകമ്പനിക്ക് പുതിയ പേര് കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വെറും ഒരു സോഷ്യല്‍ മീഡിയ കമ്പനി എന്ന നിലയിലേക്ക് മാത്രം ഒതുങ്ങാതെ പ്രവര്‍ത്തനം മറ്റ് പല മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായിട്ടാണ് ഈ നടപടിയെന്നാണ് വിലയിരുത്തല്‍.
Also Read:ഭാരം കുറയ്ക്കാന്‍ ജീരക വെള്ളം കുടിക്കാം
യുഎസ് ടെക്‌നോളജി ബ്ലോഗ് ആയ വെര്‍ജാണ് ഫേസ്ബുക് പേര് മാറ്റാൻ പോകുന്നുവെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 28-ന് നടക്കുന്ന ഫെയ്‌സ്ബുക്കിന്റെ വാര്‍ഷിക കണക്‌ട് കോണ്‍ഫറന്‍സില്‍ മാര്‍ക് സക്കര്‍ബര്‍ഗ് പേരുമാറ്റം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
പേര് മാറ്റം ഒരിക്കലും ഉപഭോക്താക്കളെ നേരിട്ട് ബാധിക്കില്ലെന്നും, നിലവിലുള്ള വിവാദങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ ലേബല്‍ ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യമെന്നുമാണ് റിപ്പോര്‍ട്ട്.
Post Your Comments