Latest NewsUAENewsInternationalGulf

ബിസിനസുകാരനെ ആക്രമിച്ച് പണം കവർന്നു: മൂന്ന് ഏഷ്യക്കാർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

ദുബായ്: ബിസിനസുകാരനെ ആക്രമിച്ച് പണം കവർന്ന മൂന്ന് ഏഷ്യക്കാർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. മൂന്ന് വർഷമാണ് തടവു ശിക്ഷ. റോഡിൽ വെച്ച് ബിസിനസുകാരനെ കത്തി കൊണ്ട് ആക്രമിച്ച് 12,300 ദിർഹം കവർന്ന കേസിലെ പ്രതികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്.

Read Also: പാർട്ടി പ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കോൺഗ്രസ് നേതാവിന്റെ മകന് ലുക്ക്ഔട്ട് നോട്ടീസ്, പ്രതിഫല തുക വർധിപ്പിച്ചു

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. ബിസിനസുകാരന്റെ ബന്ധു ഉൾപ്പെടെയുള്ള മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. കറൻസി എക്‌സ്‌ചേഞ്ച് ഓഫീസിൽ കയറിയ ശേഷം മടങ്ങവെയായിരുന്നു ബിസിനസുകാരന് നേരെ ആക്രമണം ഉണ്ടായത്.

Read Also: ഇന്ത്യൻ ഭരണഘടനയുടെ മതേതരത്വം വധഭീഷണി നേരിടുന്നു, സമൂഹത്തെ ശരിയായ മാർഗത്തിൽ നയിച്ച മഹാ മനീഷിയാണ് ശിഹാബ് തങ്ങൾ: മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button