അബുദാബി: അബുദാബിയിലെ കോടതികളിൽ ഇന്ററാക്ടീവ് കേസ് രജിസ്ട്രേഷൻ ആരംഭിച്ചു. സേവനങ്ങൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിന്റെ (എ ഡി ജെ ഡി) അണ്ടർ സെക്രട്ടറി യൂസഫ് സയീദ് അൽ അബ്രി ഞായറാഴ്ച്ചയാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. ലോകത്തിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭം ആരംഭിക്കുന്നത്.
സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാകുന്നതോടെ ഉപഭോക്താക്കൾക്ക് നടപടിക്രമങ്ങൾ കൂടുതൽ എളുപ്പത്തിലാകും. ജുഡീഷ്യൽ വകുപ്പിന്റെ ഡിജിറ്റൽ സംരംഭങ്ങൾ കോടതി ഉപയോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും അബുദാബി സർക്കാരിന്റെ ഡിജിറ്റൽ പരിവർത്തനത്തിന് അനുസൃതമായി നീതിന്യായ വ്യവസ്ഥ വികസിപ്പിക്കുന്നതിലും വലിയ കുതിപ്പുണ്ടാക്കിയതായി അൽ അബ്രി വ്യക്തമാക്കി.
വ്യവഹാര കേസ്, യോഗ്യതയുള്ള കോടതി, ബാധകമായ ഫീസ് എന്നിവ എളുപ്പ ഘട്ടങ്ങളിലൂടെ കൃത്യമായി നിർണയിക്കാൻ സേവനം സഹായിക്കും.
Post Your Comments