Latest NewsCricketNewsSports

ലോകകപ്പ് ട്രോഫിയെക്കുറിച്ച് ആദ്യമേ ചിന്തിക്കരുത്, ഓരോ മത്സരങ്ങളും ജയിച്ച് മുന്നോട്ട് പോവുക: സൗരവ് ഗാംഗുലി

ദുബായ്: ട്വന്റി20 ലോകകപ്പിൽ ചാമ്പ്യന്മാരാകുന്നത് അനായാസ കാര്യമല്ലെന്ന് ബിസിസിഐ പ്രസിഡന്റും മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. ടീമംഗങ്ങൾ പക്വത കാട്ടിയാൽ മാത്രമേ കിരീടനേട്ടം യാഥാർത്ഥ്യമാകുകയുള്ളൂവെന്ന് ഗാംഗുലി പറയുന്നു.

‘ലോകകപ്പ് സ്വന്തമാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ടൂർണ്ണമെന്റിൽ പ്രവേശിച്ചയുടനെ ചാമ്പ്യൻപട്ടം കിട്ടില്ല. അതിന് ഒരു പ്രക്രിയയിലൂടെ കടന്നു പോകണം. ടീം മൊത്തത്തിൽ പക്വത കാട്ടേണ്ടതുണ്ട്. ഇന്ത്യൻ കളിക്കാർ പ്രതിഭാധനരാണ്. സ്കോർ ചെയ്യുവാനും വിക്കറ്റ് വീഴ്ത്തുവാനുമുള്ള കഴിവുണ്ട് അവർക്ക്’.

Read Also:- ശരീരഭാരം കുറയ്ക്കാന്‍ കുരുമുളക്!

‘മാനസികമായി നല്ല അവസ്ഥയിൽ തുടരുകയാണ് ലോകകപ്പ് ജയിക്കാൻ ആവശ്യമായ പ്രധാന കാര്യം. ഫൈനൽസ് പൂർത്തിയാകുമ്പോൾ മാത്രമേ ജേതാക്കൾ നിശ്ചയിക്കപ്പെടുകയുള്ളു. അതിനുമുമ്പ് ഒരുപാട് ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്. ലോകകപ്പ് ട്രോഫിയെക്കുറിച്ച് ആദ്യമേ ചിന്തിക്കരുത്. ഓരോ മത്സരങ്ങളും ജയിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്’ ഗാംഗുലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button