
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വ്യാഴാഴ്ച ദുർഗാപൂർ എക്സ്പ്രസ് വേയിൽ വെച്ചാണ് അപകടം ഉണ്ടായത്. സൗരവ് ഗാംഗുലി ഒരു പരിപാടിയിൽ പങ്കെടുക്കാൻ ബർദ്വാനിലേക്ക് പോകുന്നതിനിടെയാണ് അപകടം. ദന്തൻപൂരിനടുത്ത് വെച്ച് ഒരു ട്രക്ക് പെട്ടെന്ന് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് മുന്നിൽ വരികയായിരുന്നു,
പിന്നാലെ ഡ്രൈവർക്ക് പെട്ടെന്ന് ബ്രേക്ക് ഇടേണ്ടിവന്നു എന്നാണ് വിവരം. ഇതുമൂലം പിന്നിൽ നിന്ന് വന്ന വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയും അതിലൊന്ന് സൗരവ് ഗാംഗുലിയുടെ കാറിൽ ഇടിക്കുകയും ചെയ്തു.
ഭാഗ്യവശാൽ, ഈ അപകടത്തിൽ സൗരവ് ഗാംഗുലിക്കോ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്നവർക്കോ പരിക്കുകളില്ല. എന്നാൽ ഗാംഗുലിയുടെ വാഹനവ്യൂഹത്തിലെ രണ്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്.സൗരവ് ഗാംഗുലിക്ക് ഏകദേശം 10 മിനിറ്റോളം റോഡിൽ കാത്തിരിക്കേണ്ടി വന്നു. അതിനുശേഷം അദ്ദേഹം പ്രോഗ്രാമിലേക്ക് പോകുകയും ബർദ്വാൻ സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു.
Post Your Comments