CricketKeralaNewsSports

ഇന്ത്യക്ക് ഒറ്റക്ക് ലോകകപ്പ് നേടിക്കൊടുക്കാന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം: ഷെയ്ന്‍ വാട്സണ്‍

മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ നാളെ ആരംഭിക്കും. ശനിയാഴ്ച ന്യൂസിലന്‍ഡ്-ഓസ്ട്രേലിയ പോരാട്ടത്തോടെയാണ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് തുടക്കമാകുക. ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടമാകും ലോകപ്പിന്‍റെ ആവേശം. ഇപ്പോഴിതാ, ഇന്ത്യൻ ഓൾറൗണ്ടർ ഹര്‍ദ്ദിക് പാണ്ഡ്യയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്സണ്‍.

ടി20 ലോകകപ്പിലെ രണ്ടാം കിരീടം തേടിയിറങ്ങുന്ന ഇന്ത്യന്‍ നിരയില്‍ ജസ്പ്രീത് ബുമ്രയും രവീന്ദ്ര ജഡേജയുമില്ലെങ്കിലും ഇന്ത്യക്ക് ഒറ്റക്ക് ലോകകപ്പ് നേടിക്കൊടുക്കാന്‍ കെല്‍പ്പുള്ള ഒരു കളിക്കാരനാണ് ഹര്‍ദ്ദിക് പാണ്ഡ്യയെന്നാണ് വാട്സണ്‍ വിലയിരുത്തുന്നത്. 140 കിലോ മീറ്ററിലേറെ വേഗത്തില്‍ പന്തെറിയുകയും 151.38 പ്രഹരശേഷിയില്‍ ബാറ്റു ചെയ്യുകയും ചെയ്യുന്ന പാണ്ഡ്യയാണ് ലോകകപ്പിലെ ഇന്ത്യയുടെ നിര്‍ണായക കളിക്കാരനെന്നും ഷെയ്ന്‍ വാട്സണ്‍ പറഞ്ഞു.

Read Also:- മരുമകളുടെ ക്രൂരപീഡനത്തിൽ ശരീരമാസകലം പരിക്ക്, കാഴ്ചയും പോയി: പരാതിയില്ലെന്ന് വയോധിക

‘ഹര്‍ദ്ദിക് പ്രതിഭാധനനായ കളിക്കാരനാണ്. ബൗള്‍ ചെയ്യുമ്പോള്‍ 140 കിലോ മീറ്ററിലേറെ വേഗം കണ്ടെത്തുന്ന പാണ്ഡ്യക്ക് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്താനാവും. അതുപോലെ ബാറ്റിംഗിലാണെങ്കില്‍ അദ്ദേഹം പുതിയ ഉയരങ്ങളിലേക്ക് പോകുകയാണ്. ഫിനിഷര്‍ മാത്രമല്ല മികച്ച പവര്‍ ഹിറ്റര്‍ കൂടിയാണ് അദ്ദേഹം’.

‘എല്ലാ പ്രതിഭയും ഒത്തുചേര്‍ന്ന പാണ്ഡ്യയുടെ മികവ് കഴിഞ്ഞ ഐപിഎല്ലില്‍ നമ്മളെല്ലാം കണ്ടതാണ്. അതുകൊണ്ടുതന്നെ ഈ ലോകകപ്പില്‍ ഒറ്റക്ക് ഇന്ത്യക്ക് കിരീടം സമ്മാനിക്കാന്‍ കെല്‍പ്പുള്ള കളിക്കാരനാണ് അയാള്‍. യഥാര്‍ത്ഥ മാച്ച് വിന്നര്‍’ ഷെയ്ന്‍ വാട്സണ്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button